2 കോടി രൂപയുടെ നഴ്സിങ് അവാര്‍ഡിന് അപേക്ഷിക്കാം

അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് 2025 മെയ് മാസം അന്തിമ വിജയിയെ പ്രഖ്യാപിക്കും.
aster guardians nursing award apply now
2 കോടി രൂപയുടെ നഴ്സിങ് അവാര്‍ഡിന് അപേക്ഷിക്കാം
Updated on

കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാർ‌ഡ് 2025 എഡിഷനിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ലോകമെമ്പാടുമുള്ള രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് 2,50,000 ഡോളര്‍ (എകദേശം 2,14,46712 രൂപ) സമ്മാനത്തുകയുള്ള അവാര്‍ഡിന് അപേക്ഷിക്കാം. വൈവിധ്യമാര്‍ന്ന മെഡിക്കല്‍ മേഖലകളിലെ നഴ്സുമാരുടെ അര്‍പ്പണബോധവും സ്വാധീനവും അംഗീകരിക്കുന്നതിനായാണ് പുരസ്കാരം.

രജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍ക്ക് അപേക്ഷകള്‍ www.asterguardians.com വഴി സമര്‍പ്പിക്കാം, രോഗീ പരിചരണം, നഴ്സിങ്ങ് നേതൃപാഠവം, നഴ്‌സിങ്ങ് വിദ്യാഭ്യാസം, സാമൂഹ്യ സേവനം (കമ്യൂണിറ്റി സര്‍വീസ്), നൂതനമായ ആശയങ്ങളിലെ ഗവേഷണം എന്നിവയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ നഴ്‌സുമാര്‍ക്ക് അപേക്ഷയില്‍ വിശദീകരിക്കാം. ഒരു പ്രൈമറി മേഖലയിലും, രണ്ട് സെക്കണ്ടറി മേഖലകളിലും നടത്തിയ പ്രയത്‌നങ്ങള്‍ പ്രതിപാദിക്കാം.

ലഭിച്ച എല്ലാ അപേക്ഷകളും ഒരു സ്വതന്ത്ര ജൂറിയുടെയും ഒരു ബാഹ്യ ഉപദേശക സ്ഥാപനമായ ഏണസ്റ്റ് & യംഗ് എല്‍എല്‍പി (EY) യും നേതൃത്വം നല്‍കുന്ന കര്‍ശനമായ അവലോകന പ്രക്രിയയ്ക്ക് വിധേയമാക്കും. ഒരു സ്വതന്ത്ര പാനല്‍ അടങ്ങുന്ന ഗ്രാന്‍ഡ് ജൂറി അതില്‍ നിന്നും മികച്ച 10 പേരെ തെരഞ്ഞെടുത്ത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് 2025 മെയ് മാസം അന്തിമ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com