യുകെയെ തഴഞ്ഞ് ഇന്ത്യൻ വിദ്യാർഥികൾ; നെതർലൻഡ്സിനോട് പ്രിയം

കാനഡ, ഓസ്ട്രേലിയ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളാണ് വിദ്യാർഥികളെ ആകർഷിക്കുന്നത്.
Drop in Indians applying to study in UK, universities face funding issues
യുകെയെ തഴഞ്ഞ് ഇന്ത്യൻ വിദ്യാർഥികൾ; നെതർലൻഡ്സിനോട് പ്രിയം
Updated on

ബ്രിട്ടൻ: കുടിയേറ്റ വിരുദ്ധ കലാപം അടക്കമുള്ള വിവിധ പ്രശ്നങ്ങൾ തുടർക്കഥയായതോടെ യുകെ സർവകലാശാലകളെ തഴഞ്ഞ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾ. ഇതു യുകെയിലെ സർവകലാശാലകളെ സാമ്പത്തികമായി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഓഫിസ് ഫോർ സ്റ്റുഡന്‍റ്സ്( ഒഎഫ്എസ്) റിപ്പോർട്ട് പ്രകാരം 2023- 24 വർഷത്തിൽ‌ യുകെ വിസയ്ക്കായി അപേക്ഷിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ 20.4 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിച്ചിട്ടും അതു സ്വീകരിക്കാത്തവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

ഒരു കാലത്ത് ചൈനീസ് വിദ്യാർഥികളേക്കാൾ കൂടുതൽ‌ ഇന്ത്യൻ വിദ്യാർഥികളാണ് യുകെയിലുണ്ടായിരുന്നത്. യുകെ സർവകലാശാലകളുടെ വരുമാനത്തിന്‍റെ വലിയൊരു പങ്കും ഇന്ത്യയിൽ നിന്നായിരുന്നു. ഇന്ത്യൻ വിദ്യാർഥികൾ യുകെയെ തഴയാൻ വിവിധ കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ആശ്രിതരെ കൊണ്ടു വരുന്നതിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് അതിൽ പ്രധാനം. ജോലി സാധ്യത കുറഞ്ഞതും കലാപങ്ങൾ തുടർക്കഥയായതോടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയുമെല്ലാം പല കാരണങ്ങളിൽ ചിലതാണ്.

നൈജീരിയൻ വിദ്യാർഥികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. യുകെയിലെ പ്രശ്നങ്ങൾ മൂലം നേട്ടം കൊയ്യുന്നത് മറ്റു വിദേശരാജ്യങ്ങളാണ്. കാനഡ, ഓസ്ട്രേലിയ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളാണ് വിദ്യാർഥികളെ ആകർഷിക്കുന്നത്. ലളിതമായ വിസ പ്രോസസും ജോലി അവസരങ്ങളും കുറഞ്ഞ ജീവിതച്ചെലവുമെല്ലാം വിദ്യാർഥികളെ ആകർഷിക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com