'ചില്ലി പൈസ' ചെലവില്ലാതെ ചൈനയിൽ പോയി പഠിക്കാം; വേഗം അപേക്ഷിക്കൂ

പഠന കാലഘട്ടത്തിലെ മുഴുവൻ ട്യൂഷൻ ഫീസും, താമസ ഭക്ഷണ ചെലവുകളും, ആരോഗ്യ ഇൻഷ്വറൻസും ഈ സ്കോളർഷിപ്പിലൂടെ ലഭ്യമാകും
Chinese government invites application for pg scholarship for foreign students
'ചില്ലി പൈസ' ചെലവില്ലാതെ ചൈനയിൽ പോയി പഠിക്കാം; വേഗം അപേക്ഷിക്കൂ
Updated on

ചൈനീസ് സർക്കാരിന്‍റെ സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം. വിദേശ വിദ്യാർഥികളെ ലക്ഷ്യമാക്കിക്കൊണ്ട് ചൈനീസ് സർക്കാർ നടപ്പാക്കുന്ന ദി യങ് പീപ്പിൾ ഓഫ് എക്സലൻസ് പ്രോഗ്രാമിനു കീഴിലുള്ള സ്കോളർഷിപ്പ് ലഭിക്കാൻ ഇപ്പോൾ അപേക്ഷിക്കാം. ചൈനയിലെ വിവിധ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദം ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുക. 2025 മാർച്ച് 31നുള്ളിൽ അപേക്ഷിക്കണം.

സ്കോളർഷിപ്പിന്‍റെ ഗുണങ്ങൾ

പഠന കാലഘട്ടത്തിലെ മുഴുവൻ ട്യൂഷൻ ഫീസും, താമസ ഭക്ഷണ ചെലവുകളും, ആരോഗ്യ ഇൻഷ്വറൻസും ഈ സ്കോളർഷിപ്പിലൂടെ ലഭ്യമാകും. പഠിക്കാനായി മറ്റു ചെലവൊന്നും ഉണ്ടാകില്ലെന്ന് അർഥം.

വാഗ്ദാനം ചെയ്യുന്ന കോഴ്സുകൾ

  • ഇന്‍റർനാഷണൽ റിലേഷൻസ്

  • ചൈനീസ് നിയമം

  • ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് ബിഗ് ഡേറ്റ

  • ഗ്ലോബൽ പബ്ലിക് പോളിസി

  • പബ്ലിക് അഡ്മിനിസ്ട്രേഷൻ,

  • ബിസിനസ് അഡ്മിനിസ്ട്രേഷൻ,

  • എൻവയോൺമെന്‍റൽ മാനേജ്മെന്‍റ്

  • ഇഫ്രാസ്ട്രക്ചർ എൻജിനീയറിങ്

  • എജ്യുക്കേഷൻ ആൻഡ് ലീഡർ ഷിപ്പ്

    12 മാസമാണ് ബിരുദാനന്തര ബിരുദത്തിനായുള്ള പഠന കാലാവധി. ഇംഗ്ലീഷായിരിക്കും പഠനമാധ്യമം, ചില പ്രോഗ്രാമുകളിൽ 1പ്ലസ് വൺ മോഡലും ലഭ്യമാകും. അതായത് പിജിക്കൊപ്പം തന്നെ ചൈനയിൽ ഗവേഷണവും പൂർത്തിയാക്കാനുള്ള അവസരം.

യോഗ്യത

  1. പ്രായം 45 ൽ താഴെയായിരിക്കണം

  2. ചൈനീസ് പൗരൻ ആയിരിക്കരുത്

  3. ശാരീരികവും മാനസികവുമായി ആരോഗ്യമുള്ളവരായിരിക്കണം

  4. ഡിഗ്രീ സർട്ടിഫിക്കറ്റോട് കൂടിയവർ അല്ലെങ്കിൽ മൂന്നു വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയം ഉള്ളവർ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com