ഹയർ സെക്കൻഡറി, വിഎച്ച്എസ്‌സി പരീക്ഷാഫലം മേയ് 21ന്

മെയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം
plus 2 higher secondary vocational results may 21

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം മെയ് 21ന്

file
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം മേയ് 21ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 4,44,707 വിദ്യാർഥികളാണ് ഇത്തവണ രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ നടന്നു വരുകയാണ്. മേയ് 14 ന് ബോർഡ് മീറ്റിങ് കൂടിയ ശേഷം മേയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണെന്ന് മന്ത്രി അറിയിച്ചു. 4,13,581 വിദ്യാർഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി പരീക്ഷാ ഫലം ജൂണിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, 2025 മെയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

  • അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി : മെയ് 20

  • ട്രയൽ അലോട്ട്‌മെന്‍റ് തീയതി : മെയ് 24

  • ആദ്യ അലോട്ട്‌മെന്‍റ് തീയതി : ജൂൺ 2

  • രണ്ടാം അലോട്ട്‌മെന്‍റ് തീയതി : ജൂൺ 10

  • മൂന്നാം അലോട്ട്‌മെന്‍റ് തീയതി : ജൂൺ 16

  • പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്ന തീയതി: ജൂൺ 18

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com