ആഗോള ബോക്സ് ഓഫിസിൽ റെക്കോഡ് കളക്ഷൻ നേടി ആട് 3; മമ്മൂട്ടി ചിത്രത്തെ മറികടന്നു

ഇതിനോടകം തന്നെ 91. 80 കോടി ആഗോള ബോക്സ് ഓഫിസിൽ നിന്നും ആട് 3 നേടിയതായാണ് റിപ്പോർട്ടുകൾ
aadu 3 box office collection updates

ചിത്രത്തിൽ നിന്ന്

Updated on

ബോക്സ് ഓഫിസിൽ റെക്കോഡ് കളക്ഷൻ നേടി ആട് 3. മാർച്ച് 19 ന് തിയെറ്ററിലെത്തിയ ചിത്രം പ്രമുഖ ട്രാക്കർമാരായ സാക്ക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം ഇതിനോടകം തന്നെ 91. 80 കോടി ആഗോള ബോക്സ് ഓഫിസിൽ നിന്നും നേടിയതായാണ് റിപ്പോർട്ടുകൾ. ഇതോടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായ ഭീഷ്മ പർവ്വത്തെ ആട് 3 മറികടന്നു.

ഭീഷ്മ പർവ്വം 88.10 കോടിയായിരുന്നു ബോക്സ് ഓഫിസിൽ നിന്നും നേടിയത്. ഭീഷ്മ പർവ്വം മാത്രമല്ല പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തെയും ആട് 3 മറികടന്നു.

logo
Metro Vaartha
www.metrovaartha.com