
അക്ഷയ് കുമാർ
വൈകിട്ട് ആറരയ്ക്കു ശേഷം യാതൊന്നും കഴിക്കാറില്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. നമ്മുടെ ശാസ്ത്രം അതാണ് പറയുന്നതെന്നും താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. രാത്രിയിൽ വിശപ്പു തോന്നിയാൽ റാഡിഷോ മുട്ടയുടെ വെള്ളയോ സൂപ്പോ കഴിക്കും. വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.
ഉറങ്ങുന്നതിന് മുൻപ് ഭക്ഷണം കഴിച്ചാൽ നിങ്ങളുടെ മറ്റ് അവയവങ്ങളെല്ലാം വിശ്രമിക്കുമ്പോൾ ദഹനേന്ദ്രിയം മാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുമെന്നും അക്ഷയ് കുമാർ. മുളപ്പിച്ച പയർ കൊണ്ടുള്ള സാലഡും ഏറെ ഗുണകരമാണെന്ന് താരം പറഞ്ഞു.