നോളന്‍റെ ഒഡീസി ഇന്ത‍്യൻ ബോക്സ് ഓഫിസിൽ ക്ലിക്കായോ?

പ്രമുഖ ട്രാക്കർമാരായ സാക് നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം ഇന്ത‍്യയിൽ നിന്നും മാത്രമായി ആദ‍്യ ദിനം 17.40 കോടി രൂപയാണ് ചിത്രം നേടിയത്
christopher nolan odyssey box office collection updates

ചിത്രത്തിൽ നിന്നും

Updated on

മാറ്റ് ഡാമൺ, ടോം ഹോളണ്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റഫർ നോളന്‍റെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ഹോളിവുഡ് ചിത്രമാണ് 'ദി ഒഡീസി'. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകൾ പുറത്തു വന്നിരിക്കുകയാണ്. പ്രമുഖ ട്രാക്കർമാരായ സാക് നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം ഇന്ത‍്യയിൽ നിന്നും മാത്രമായി ആദ‍്യ ദിനം 17.40 കോടി രൂപയാണ് ചിത്രം നേടിയത്. രാജ‍്യത്ത് 8,413 ഷോകളാണ് ചിത്രത്തിനുള്ളത്.

ഇതുവരെ ഇന്ത‍്യയിൽ നിന്നും മാത്രമായി 20.76 കോടി രൂപ ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം ഇന്ത‍്യയിൽ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ യഥാർഥ പതിപ്പാണ് കൂടുതൽ പേരും കണ്ടതും കൂടുതൽ കളക്ഷൻ നേടിയതും. ഇംഗ്ലീഷ് പതിപ്പ് 13.75 കോടിയും ഹിന്ദി പതിപ്പ് 1.90 കോടിയും തെലുങ്ക് പതിപ്പ് 1.10 കോടിയും തമിഴ് പതിപ്പ് 65 ലക്ഷവുമാണ് കളക്ഷൻ നേടിയത്.

ചിത്രത്തെ കുറിച്ച്

പാശ്ചാത‍്യ സാഹിത‍്യത്തിലെ ഐതിഹാസിക കൃതികളിലൊന്നായ ഹോമറിന്‍റെ ഒഡീസിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രോജൻ യുദ്ധത്തിനു ശേഷം രാജാവായ ഒഡീസിയസിന്‍റെ 10 വർഷത്തെ യാത്രയാണ് ചിത്രം പങ്കുവയ്ക്കുന്നത്. വയലൻസിന്‍റെ അതിപ്രസരം കാരണം ആർ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 250 മില‍്യൺ യുഎസ് ഡോളറിലാണ് നിർമിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com