ജൂനിയർ എൻടിആറിന് ഇതെന്തു പറ്റി? വല്ലാതെ മെലിഞ്ഞുവെന്ന് ആരാധകർ

ദുബായ് സന്ദർശനത്തിനിടെ ആരാധകർക്കൊപ്പം പങ്കു വച്ച ഫോട്ടോയിലാണ് താരം വല്ലാതെ മെലിഞ്ഞിരിക്കുന്നതായി ആരാധകർ കണ്ടെത്തിയിരിക്കുന്നത്
Junior NTR's last photo sparks concern over his health

ജൂനിയർ എൻടിആറിനിതെന്തു പറ്റി? വല്ലാതെ മെലിഞ്ഞുവെന്ന് ആരാധകർ

Updated on

തെന്നിന്ത്യൻ താരം ജൂനിയർ എൻടിആറിന്‍റെ ആരോഗ്യത്തിൽ ആശങ്ക പങ്കു വച്ച് ആരാധകർ. താരം വല്ലാതെ മെലിഞ്ഞു പോയതാണ് ആരാധകരെ വിഷമിപ്പിക്കുന്നത്. ദുബായ് സന്ദർശനത്തിനിടെ ആരാധകർക്കൊപ്പം പങ്കു വച്ച ഫോട്ടോയിലാണ് താരം വല്ലാതെ മെലിഞ്ഞിരിക്കുന്നതായി ആരാധകർ കണ്ടെത്തിയിരിക്കുന്നത്. അതു മാത്രമല്ല താരം ധരിച്ചിരിക്കുന്ന ഷർട്ടിന്‍റേത് അടക്കമുള്ള വിലയും ആരാധകർ കണ്ടെത്തിയിട്ടുണ്ട്. നീല ഷർട്ടും കറുത്ത പാന്‍റുമാണ് താരം ധരിച്ചിരിക്കുന്നത്. ഷർട്ടിന് മാത്രം വില 85,000 രൂപയാണെന്ന് ആരാധകർ കണ്ടെത്തിയിട്ടുണ്ട്.

താങ്കൾ ഇത്രയും മെലിഞ്ഞിരിക്കുന്നത് അത്ര നല്ലതല്ല ആ പഴയ ചബ്ബി ടൈഗറിനെയാണ് ഞങ്ങൾക്ക് ഇഷ്ടമെന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്നും ചിലർ ചോദിക്കുന്നു. എന്തു തന്നെ സംഭവിച്ചാലും പ്ലാസ്റ്റിക് സർജറി ചെയ്യരുതെന്ന് ചിലർ ഉപദേശിക്കുന്നുമുണ്ട്.

എന്നാൽ ഭാരം കുറച്ചതിന്‍റെ പേരിൽ ഇങ്ങനെ അഭ്യൂഹങ്ങൾ പടച്ചു വിടുന്നത് ശരിയല്ലെന്ന് മറ്റു ചിലർ സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. ചിലപ്പോൾ സിനിമയിലെ കഥാപാത്രത്തിനു വേണ്ടിയായിരിക്കാം അദ്ദേഹം തടി കുറച്ചതെന്നും ചിലർ പറയുന്നു.കൊരട്ട്‌ല ശിവയുടെ ദേവര പാർട്ട് 1 ലാണ് ജൂനിയർ എൻടിആർ അവസാനമായി അഭിനയിച്ചത്. ഹൃത്വിക് റോഷനൊപ്പമുള്ള വാർ ടു ആണ് അടുത്തതായി പുറത്തറങ്ങാനൊരുങ്ങുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com