വിവിധ ഗെറ്റപ്പുകളിൽ വിശാൽ; 'മകുടം' ടീസർ പുറത്ത്

ആക്ഷന്‍ രംഗങ്ങൾക്ക് പ്രാധാന‍്യമുള്ള ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്
magudam vishal movie teaser out

ചിത്രത്തിൽ നിന്ന്

Updated on

തമിഴ് നടൻ വിശാലിന്‍റെതായി അടുത്ത് തന്നെ പുറത്തുവരാനിരിക്കുന്ന ചിത്രമാണ് മകുടം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടിരിക്കുക‍യാണ് അണിയറ പ്രവർത്തകർ. ആക്ഷന്‍ രംഗങ്ങൾക്ക് പ്രാധാന‍്യമുള്ള ചിത്രത്തിൽ വിശാൽ വിവിധ ഗെറ്റപ്പുകളിലാണ് എത്തുന്നത്. വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ ആരാധകർ നോക്കി കാണുന്നത്.

വിശാൽ നായകനാകുന്ന 35ാം ചിത്രമാണ് മകുടം. സൂപ്പർ ഗുഡ് ഫിലിംസ് ആണ് ചിത്രത്തിന്‍റെ നിർമാണം. വിശാൽ‌ തന്നെയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നതെന്ന പ്രത‍്യേകതയും മകുടത്തിനുണ്ട്.

ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്‍റെ ആദ‍്യഘട്ട ചിത്രീകരണം പൂർത്തികരിച്ചത്. ജി.വി. പ്രകാശാണ് ചിത്രത്തിൽ സംഗീതം കൈകാര‍്യം ചെയ്യുന്നത്. ദുഷാര വിജയനാണ് ചിത്രത്തിൽ വിശാലിന്‍റെ നായികയായി എത്തുന്നത്.

logo
Metro Vaartha
www.metrovaartha.com