മോഹൻലാൽ പൊലീസ് വേഷത്തിൽ, നായികയായി മീരാ ജാസ്മിൻ; 'അതിമനോഹരം' റിലീസ് തീയതി അറിയാം

2026 ഡിസംബർ 24ന് ക്രീസ്മസ് റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും
mohanlal- meera jasmine athimanoharam release date out

മോഹൻലാൽ പൊലീസ് വേഷത്തിൽ, നായികയായി മീരാ ജാസ്മിൻ; 'അതിമനോഹരം' റിലീസ് തീയതി അറിയാം

Updated on

കൊച്ചി: തുടരും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന അതിമനോഹരം എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്ത്. 2026 ഡിസംബർ 24ന് ക്രീസ്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രത്തിൽ മീരാ ജാസ്മിനാണ് നായികയായി എത്തുന്നത്. മീരയ്ക്കൊപ്പമുള്ള പുതിയ പോസ്റ്റർ മോഹൻലാൽ ഇതിനോടകം സോഷ‍്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‌

'His world begins and ends with the people he calls family' എന്ന കുറിപ്പോടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. രതീഷ് രവി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പൊലീസ് ഓഫിസറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.

വർഷങ്ങൾക്കു ശേഷം മോഹൻലാലിന്‍റെ നായികയായി മീരാ ജാസ്മിൻ എത്തുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. ചിത്രത്തെ പറ്റിയുള്ള ചർച്ചകൾ സമൂഹമാധ‍്യമങ്ങളിൽ ഇതിനോടകം സജീവമായിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com