

'ബെസ്റ്റ് ഓഫ് ബെസ്റ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്
പ്രശാന്ത് വെങ്കടരാമാനുജം, ഹസൻ മിൻഹാജ് എന്നിവർ തിരക്കഥയെഴുതി ലെന ഖാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബെസ്റ്റ് ഓഫ് ബെസ്റ്റ്'. മൈത്രേയി രാമകൃഷ്ണൻ, പ്രിയങ്ക കേദിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കോമഡിക്കും ഡാൻസിനും പ്രാധാന‍്യമുള്ള ചിത്രം സെപ്റ്റംബർ 18 2026ന് ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകർ.
'നെവർ എവർ ഐ ഹാവ്' എന്ന കോമഡി സീരിയസിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച നടിയാണ് മൈത്രേയി. മൈത്രേയിക്കും പ്രിയങ്ക കേദിയയ്ക്കും പുറമെ അങ്കൂർ രഥി, ജനൈന ലില്ലി സിങ്, നിക്കോ ഗ്രീഥം, സാറ ചൗധരി എന്നിവരും പ്രധാന വേഷങ്ങളിലെത്തും.