"വ്യായാമം ചെയ്യാറില്ല"; മെലിഞ്ഞതിന്‍റെ രഹസ്യം പങ്കു വച്ച് വിദ്യ ബാലൻ

വ്യായാമം ചെയ്യരുതെന്ന് താൻ ഒരിക്കലും പറയില്ലെന്നും വിദ്യ കൂട്ടിച്ചേർക്കുന്നുണ്ട്.
no workout body transformation of vidya balan

വിദ്യ ബാലൻ

Updated on

മെലിഞ്ഞ ബോളിവുഡ് സുന്ദരിമാർക്കിടയിൽ എന്നും വ്യത്യസ്തയായിരുന്നു വിദ്യ ബാലൻ. തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും അത്രമേൽ വ്യത്യസ്തമായതോടെ ബോളിവുഡിന് വിദ്യയെ തള്ളിക്കളയാനായില്ല. എങ്കിലും ഗോസിപ്പ് കോളങ്ങളിൽ പലപ്പോഴും വിദ്യ ബോഡി ഷെയിം ചെയ്യപ്പെട്ടു. ഭൂൽ ഭുലയ്യ 3 ന്‍റെ റിലീസിനു മുൻപ് വിദ്യ ഭാരം കുറച്ച് എത്തിയത് അമ്പരപ്പോടെയാണ് ആരാധകർ കണ്ടത്. ഇപ്പോഴിതാ ഭാരം കുറച്ചതിന്‍റെ രഹസ്യം പങ്കു വച്ചിരിക്കുകയാണ് താരം. ഗലാട്ട ഇന്ത്യയുമായി നടത്തിയ അഭിമുഖത്തിലാണ് 46കാരിയായ വിദ്യ ട്രാൻസ്ഫോർമേഷനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്.

ഭാരം കുറയ്ക്കാനായി താൻ വ്യായാമം ഒന്നും ചെയ്തിരുന്നില്ല, പക്ഷേ ഡയറ്റ് ചെയ്തിരുന്നുവെന്നാണ് വിദ്യ തുറന്നു പറഞ്ഞിരിക്കുന്നത്.

ഒരു കാലത്ത് ഞാൻ ഭ്രാന്ത് പിടിച്ചതു പോലെ നിരന്തരം വ്യായാമവും ഡയറ്റും ചെയ്തിരുന്നു. വ്യായാമം ചെയ്യുമ്പോൾ ഭാരം അൽപം കുറയും. എന്നാൽ വൈകാതെ തന്നെ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തും. പക്ഷേ ഇപ്പോൾ ഒരു വർഷത്തോളമായി വ്യായാമം ഒഴിവാക്കിയെങ്കിലും ഭാരം കുറയ്ക്കാൻ സാധിച്ചുവെന്ന് വിദ്യ. ചെന്നൈയിലെ ഒരു ന്യൂട്രീഷണൽ ഗ്രൂപ്പിന്‍റെ ഡ‍യറ്റാണ് അതിനു തന്നെ സഹായിച്ചതെന്നും വിദ്യ പറയുന്നു. ശരീരത്തിൽ കൊഴുപ്പിനേക്കാൾ അധികം നീരാണെന്ന് കണ്ടെത്തിയതും അവരാണ്. അതു കൊണ്ടു തന്നെ വ്യായാമം ഒഴിവാക്കി ഡയറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ നിർദേശിച്ചു.

അതു തനിക്ക് മികച്ച ഫലം ‌നൽകിയില്ലെന്നും വിദ്യ. പക്ഷേ വ്യായാമം ചെയ്യരുതെന്ന് താൻ ഒരിക്കലും പറയില്ലെന്നും വിദ്യ കൂട്ടിച്ചേർക്കുന്നുണ്ട്. ഒരോ വ്യക്തിയുടെയും ശരീരപ്രകൃതി വ്യത്യസ്തമാണ്. വ്യായാമം ചെയ്യാതെ തന്നെ ഞാനിപ്പോൾ ആരോഗ്യവതിയാണ്, പക്ഷേ മറ്റൊരാളുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കണമെന്നില്ല. നമ്മുടെ വ്യക്തിത്വത്തെ ബഹുമാനിച്ചു കൊണ്ട് മുന്നോട്ടു പോകണമെന്നും വിദ്യ ബാലൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com