'ധുരന്ധർ 2 ഹിറ്റായി, ഞങ്ങൾക്ക് 500 കോടി വേണം'; ആദിത‍്യ ധറിനോട് ആവശ‍്യവുമായി പാക്കിസ്ഥാനിലെ ജനങ്ങൾ| Video

നഗരത്തിന്‍റെ ക്ഷേമത്തിനു വേണ്ടിയാണ് ലിയാരിയിലെ ജനങ്ങൾ ആധിത‍്യ ധറിനോട് പണം ആവശ‍്യപ്പെട്ടിരിക്കുന്നത്
pakistani people demands 500 crore from aditya dhar dhurandhar 2 earns 1000 crore

ആദിത‍്യ ധർ‌, രൺ‌വീർ സിങ്

Updated on

ഇസ്‌ലാമാബാദ്: അടുത്തിടെ തിയെറ്ററിലെത്തിയ രൺവീർ സിങ് ചിത്രമാണ് ധുരന്ധർ. ആദ‍്യ ഭാഗത്തിനും രണ്ടാം ഭാഗത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. ചിത്രം റിലീസായതോടെ പാക്കിസ്ഥാനിലെ കറാച്ചിയിലെ ഒരു ചെറു പട്ടണമായ ലിയാരി വാർത്തകളിൽ ഇടം നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്‍റെ സംവിധായകനായ ആദിത‍്യ ധറിൽ നിന്നും നഗരത്തിന്‍റെ ക്ഷേമത്തിനായി 500 കോടി രൂപ ആവശ‍്യപ്പെട്ടിരിക്കുകയാണ് ലിയാരിയിലെ ജനങ്ങൾ.

pakistani people demands 500 crore from aditya dhar dhurandhar 2 earns 1000 crore
ആരാണ് ലിയാരിയെ വിറപ്പിച്ച റഹ്‌മാന്‍? എന്തുകൊണ്ട് ബോളിവുഡില്‍ തരംഗമാകുന്നു..!

500 കോടി അല്ലെങ്കിൽ ലാഭത്തിന്‍റെ 70-80 ശതമാനം വിഹിതം വേണമെന്നാണ് ജനങ്ങൾ പറയുന്നത്. ധുരന്ധർ 2 ഹിറ്റായതിൽ ജനങ്ങളുടെ പ്രതികരിക്കുന്ന ഒരു വിഡിയോ കംപാരിസൻ ടിവി എന്ന യ‍്യൂടൂബ് ചാനൽ പങ്കുവച്ചിരുന്നു. ഇതിലൂടെയാണ് ഈ വിവരം പുറത്തായത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആഗോള ബോക്സ് ഓഫിസിൽ 1,100 കോടി രൂപ കളക്ഷൻ നേടിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com