വിമർശനങ്ങൾ മറികടന്ന് 'പെദ്ദി'ക്ക് വമ്പൻ കളക്ഷൻ

റിലീസ് ചെയ്ത് 8 ദിനങ്ങൾ പിന്നിടുമ്പോൾ 345 കോടി രൂപ ഇതിനോടകം ആഗോള തലത്തിൽ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ
ram charan jhanvi kapoor peddi box office collection

ചിത്രത്തിൽ നിന്നും

Updated on

രാം ചരണിനെ നായകനാക്കി അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് സ്പോർട്സ് ആക്ഷൻ ചിത്രമാണ് പെദ്ദി. വലിയ ബജറ്റിലൊരുങ്ങിയ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. റിലീസ് ചെയ്ത് 8 ദിനങ്ങൾ പിന്നിടുമ്പോൾ 345 കോടി രൂപ ഇതിനോടകം ആഗോള തലത്തിൽ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ഇന്ത‍്യയിലാകെ 7412 ഷോകളാണ് ചിത്രത്തിനുള്ളത്. പ്രമുഖ ട്രാക്കർമാരായ സാക്ക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം ചിത്രത്തിന്‍റെ ഇന്ത‍്യയിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ 229.95 കോടി രൂപയാണ്.

ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമാണ് ചിത്രം വലിയ രീതിയിൽ പണം വാരിയത്. ചിത്രത്തിൽ ജാൻവി കപൂർ അവതരിപ്പിച്ച കഥാപാത്രത്തിന് വലിയ രീതിയിൽ വിമർശനം നേരിട്ടിരുന്നു. ഇതോടെ സംവിധായകൻ ബുച്ചി ബാബു സന ക്ഷമാപണം നടത്തി രംഗത്തെത്തി.

logo
Metro Vaartha
www.metrovaartha.com