തിയെറ്ററിലെത്തിയിട്ട് 2 ദിവസം; 100 കോടി ക്ലബ്ബിലെത്തി സൂര‍്യയുടെ വിശ്വനാഥ് ആൻഡ് സൺസ്

സൂര‍്യയുടെ കരിയറിൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രമായി വിശ്വനാഥ് ആൻഡ് സൺസ് മാറി
surya vishwanath and sons box office collection

തിയെറ്ററിലെത്തിയിട്ട് 2 ദിവസം; 100 കോടി ക്ലബ്ബിലെത്തി സൂര‍്യയുടെ വിശ്വനാഥ് ആൻഡ് സൺസ്

Updated on

2 ദിവസം കൊണ്ട് ബോക്സ് ഓഫിസിൽ 100 കോടി ക്ലബ്ബില്ലെത്തി സൂര‍്യ‍യുടെ വിശ്വനാഥ് ആൻഡ് സൺസ്. ഇതോടെ സൂര‍്യയുടെ തന്നെ ചിത്രമായ കറുപ്പിനെ പിന്നിലാക്കി. വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ സൂര‍്യയും മലയാളി താരം മമിത ബൈജുവും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ഓഗസ്റ്റ് 14ന് തിയെറ്ററിലെത്തിയ ചിത്രമാണ് വിശ്വനാഥ് ആൻഡ് സൺസ്. ചിത്രം റിലീസായതിനു പിന്നാലെ തന്നെ ആഗോള തലത്തിൽ വലിയ ബോക്സ് ഓഫിസ് കളക്ഷൻ വാരിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

സൂര‍്യയുടെ കരിയറിൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ നിർമാതാക്കളായ സിതാര എന്‍റർടൈയ്ൻമെന്‍റ്സാണ് ആഗോള തലത്തിൽ ചിത്രം 100 കോടി കളക്ഷൻ നേടിയെന്ന വിവരം പുറത്തുവിട്ടത്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത കറുപ്പ് എന്ന സൂര‍്യയുടെ ചിത്രം ആഗോള തലത്തിൽ 300 കോടി രൂപയായിരുന്നു കളക്ഷൻ നേടിയിരുന്നത്.

ഇതോടെ 2026ൽ 100 കോടി ക്ലബ്ബിലെത്തുന്ന സൂര‍്യയുടെ രണ്ടാമത്തെ ചിത്രമായി വിശ്വനാഥ് ആൻഡ് സൺസ് മാറി. പാരിസ് ഒളിംപിക്സിൽ ഗോൾഡ് മെഡൽ നേടിയ സഞ്ജയ് വിശ്വനാഥ് എന്ന ഷൂട്ടറുടെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. സൂര‍്യയ്ക്കും മമിതയ്ക്കും പുറമെ രാധിക ശരത്കുമാർ, രവീണ ടാൻഡൻ, ഭവാനി ശ്രീ, കാളി വെങ്കട്, അനാർക്കലി മരിക്കാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com