

"ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം, ജെൻസികൾ അഭിമാനം"; സിജെപിയെ പിന്തുണച്ച് നടി ജ്യോതിക
ചെന്നൈ: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തെ പരസ്യമായി പിന്തുണച്ച് നടി ജ്യോതിക. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വെട്ടിത്തുറന്ന് കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
ധർമേന്ദ്ര പ്രധാൻ അധികാരത്തിൽ നിന്ന് താഴെയിറങ്ങണം, രാജി വയ്ക്കണം. ഞാൻ വിദ്യാർഥികളോടും നമ്മുടെ രാജ്യത്തിന്‍റെഭാവിയോടും ഒപ്പമാണ്! ഞാൻ ഉത്തരവാദിത്തത്തിനൊപ്പമാണ്! ഞാൻ ജനാധിപത്യ ഇന്ത്യയ്ക്കൊപ്പമാണ്! ഞാൻ വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരത്തിനൊപ്പമാണ്!
സോനം വാങ്ചുക്കിനോട് സ്നേഹം. അഭിജീത് ദിപ്കെയും സൗരവ് ദാസിനെയും പോലെ മക്കളെ വളർത്തണമെന്നാണ് ഒരു അമ്മയായ എന്‍റെ ആഗ്രഹം. മറവുകളില്ലാതെ സത്യം പറയുന്ന ജെൻസികൾ എന്നും അഭിമാനമാണ്. ഒരുമിച്ച് നമ്മളാണ് ഇന്ത്യ എന്ന് നിങ്ങൾ തെളിയിച്ചു. ഭയവും സമ്മർദ്ദവും തകർത്തതിന് നന്ദി. ഞങ്ങളെ നിർഭയരാക്കിയതിന് നന്ദി എന്നാണ് ജ്യോതിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി പേരാണ് ജ്യോതികയെ പിന്തുണച്ചു കൊണ്ട് കമന്‍റുകൾ പങ്കു വച്ചിരിക്കുന്നത്.