17 നഴ്സുമാർക്ക് ഒരുമിച്ച് ഗർഭം; റെക്കോഡിട്ട് ആശുപത്രി

2019ൽ 11 നഴ്സുമാർ ഒരുമിച്ച് ഗർഭിണികളായിരുന്നു. ഇത്തവണ ആ റെക്കോഡാണ് തകർന്നിരിക്കുന്നത്.
17 nurses get pregnant together; hospital sets record

17 നഴ്സുമാർക്ക് ഒരുമിച്ച് ഗർഭം; റെക്കോഡിട്ട് ആശുപത്രി

Updated on

മയാമി: പതിനേഴ് നഴ്സുമാർ ഒരുമിച്ച് ഗർഭിണികളായെന്ന സന്തോഷവാർത്ത പങ്കു വച്ച് യുഎസിലെ മയാമി വാലി ആശുപത്രി. 2019ൽ 11 നഴ്സുമാർ ഒരുമിച്ച് ഗർഭിണികളായിരുന്നു. ഇത്തവണ ആ റെക്കോഡാണ് തകർന്നിരിക്കുന്നത്. 12 മുതൽ 35 ആഴ്ച വരെ ഗർഭിണികളായ നഴ്സുമാരാണ് ഇവിടെയുള്ളത്.

ആദ്യമായി ഗർഭിണികളാകുന്നവരും രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവരും കൂട്ടത്തിലുണ്ട്. 17 പേരും പ്രസവാവധിയിൽ പ്രവേശിച്ചാൽ ആശുപത്രി പ്രതിസന്ധിയിലാകുമോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് നഴ്സ് മാനേജർ ആംബേർലി സേനർ പറയുന്നത്.

ആശുപത്രിയിൽ 200 നഴ്സുമാരും അതിനനുസരിച്ച് സപ്പോർട്ടിങ് നഴ്സുമാരും ഉണ്ട്. നഴ്സ്മാരെ ജോലിക്കായി എത്തിക്കാനും തിരിച്ചെത്തിക്കാനുമുള്ള സംവിധാനങഅങളുമുണ്ട്. പാർട് ടൈം ആയി ജോലി ചെയ്യുന്നവരുമുള്ളതിനാൽ പ്രതിസന്ധിയുണ്ടാകില്ലെന്ന് സേനർ പറയുന്നു.

logo
Metro Vaartha
www.metrovaartha.com