48 മുറികൾ, ഒരു ക്രിക്കറ്റ് പിച്ച്; ഗാംഗുലി താമസിക്കുന്നത് 60 വർഷം പഴക്കമുള്ള ബംഗ്ലാവിൽ

ഒന്നിലധികം ലിവിങ് റൂമുകളാണ് മറ്റൊരു പ്രത്യേകത.

48 rooms, a cricket pitch; Ganguly lives in a 60-year-old bungalow

സൗരവ് ഗാംഗുലി

Updated on

ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട ദാദ, സൗരവ് ഗാംഗുലി അമ്പത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ്. കരിയറിൽ ഉയരങ്ങൾ കീഴടക്കിയപ്പോഴും താൻ ജനിച്ചു വളർന്ന വീട്ടിൽ കൂട്ടു കുടുംബത്തിനൊപ്പമാണ് ഗാംഗുലി ഇപ്പോഴും താമസിക്കുന്നത്. അറുപതു വർഷം പഴക്കമുള്ള കോൽക്കത്ത മാൻഷനിലാണ് ഗാംഗുലിയും ഭാര്യ ഡോണയും മകൾ സനയും ഇപ്പോഴും താമസിക്കുന്നത്. കോൽക്കത്തയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിൽ കോൽക്കത്ത മാൻഷനും വലിയ പങ്കുണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

ബെഹേലയിലെ ബിരേൻ റോയ് റോഡിലുള്ള ഗാംഗുലിയുടെ ബംഗ്ലാവിന് കുറഞ്ഞത് നാൽപ്പത് കോടി രൂപ വില മതിക്കുമെന്ന് റിയൽ എസ്റ്റേറ്റ് ഇടപാടുകാർ പറയുന്നു. നാല് നിലകളിലായി 48 മുറികളാണ് മാൻഷനിൽ ഉള്ളത്. നഗരത്തിലെ തന്നെ ഏറ്റവും വലിയ വീടാണിത്. ഒന്നിലധികം ലിവിങ് റൂമുകളാണ് മറ്റൊരു പ്രത്യേകത.

ചുവപ്പും വെളുപ്പും ചേർന്ന് പാരമ്പര്യം വിളിച്ചോതുന്ന വിധത്തിലാണ് വീടിന്‍റെ ഇന്‍റീരിയർ. ഗാംഗുലി സ്വന്തമാക്കിയ ട്രോഫികളുംമെഡലുകളും പ്രദർശിപ്പിക്കുന്ന വോൾ ഒഫ് ഫെയിമും വീടിന്‍റെ പ്രത്യേകതയാണ്. മരങ്ങൾ അതിരിടുന്ന മുറ്റത്ത് ഗാംഗുലി പ്രത്യേകം നിർമിച്ചിരിക്കുന്ന ക്രിക്കറ്റ് പിച്ചാണ് മറ്റൊരു പ്രത്യേകത. ഈ പിച്ചിൽ ഇപ്പോഴും ഗാംഗുലി പരിശീലനം നടത്താറുണ്ട്.

logo
Metro Vaartha
www.metrovaartha.com