പ്രീ-ഡയബറ്റിക് ആണെന്ന് ഡോക്റ്റർമാർ, ഒടുവിൽ മകനൊപ്പം ജിമ്മിലേക്ക്; ഒരു വർഷം കൊണ്ട് 61കാരി കുറച്ചത് 18 കിലോ

പുനെ സ്വദേശിയായ ഹരീഷ് ഠാക്കൂർ തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തന്‍റെ അമ്മ ശരീരഭാരം കുറച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയത്
61 year old woman loss 18kg in one year

ഹരീഷ് ഠാക്കൂറും അമ്മയും

Updated on

ശരീരഭാരം കുറയ്ക്കുക എന്നത് ഏതൊരാളെ സംബന്ധിച്ചും വളരെയധികം പ്രായസമുള്ള കാര‍്യമാണ്. ശരിയായ വ‍്യായാമവും ഡയറ്റും പിന്തുടർന്നാൽ മാത്രമെ ശരീരഭാരം കുറയുകയുള്ളൂ. എന്നാലിപ്പോഴിതാ ഒരു വർഷം കൊണ്ട് 18 കിലോ ഭാരം കുറച്ച് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് 61 കാരി.

പുനെ സ്വദേശിയായ ഹരീഷ് ഠാക്കൂർ തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തന്‍റെ അമ്മ ശരീരഭാരം കുറച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയത്.

പ്രീ-ഡയബറ്റിക് ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഭാരം കുറയ്ക്കാനുള്ള ശ്രമം ആരംഭിച്ചതെന്നും തുടക്കത്തിൽ അമ്മയെ വ‍്യായാമം ചെയ്യിപ്പിക്കുകയെന്നത് അൽപ്പം പ്രയാസമായിരുന്നുവെന്നും ഹരീഷ് കൂട്ടിച്ചേർത്തു. എന്നാൽ നിരന്തരം ജിമ്മിൽ പോകാൻ തുടങ്ങിയതോടെ പ്രീ-ഡയബറ്റിക് മാറിയെന്നും ശരീരഭാരം കുറഞ്ഞെന്നുമാണ് ഹരീഷ് അവകാശപ്പെടുന്നത്.

'ഞങ്ങൾ ക്ലിനിക്കിലേക്ക് പോകുകയാണ്. അമ്മ ജിം ബാഗും കൂടെ കരുതിയിട്ടുണ്ട്. അവർക്ക് 61 വയസുണ്ട്. കഴിഞ്ഞ വർഷം പ്രീ-ഡയബറ്റിക് സ്റ്റേജിലാണെന്ന് ഡോക്റ്റർമാർ പറഞ്ഞതോടെയാണ് അവർ എന്നൊടൊപ്പം ജിമ്മിൽ വരാൻ തുടങ്ങിയത്. 18 കിലോ കുറച്ചതിനാൽ അവർ ഇപ്പോൾ പ്രീ- ഡയബറ്റിക് അല്ല. ഇന്ന് അവർക്ക് ഒട്ടും സുഖമില്ലായിരുന്നു.

ഇന്നലെ തൊട്ട് ബിപി പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇന്ന് ജിം ഒഴിവാക്കണമെന്ന് ഞാൻ‌ പറഞ്ഞെങ്കിലും ക്ലിനിക്കിൽ പോയ ശേഷം ജിമ്മിൽ പോകാമെന്ന് അവർ നിർബന്ധം പിടിച്ചു. ഇതിനു പിന്നാലെ അപ്പോയിന്‍റ്മെന്‍റിനും ശേഷം ഞങ്ങൾ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്തു. അവർക്ക് ജിമ്മിൽ പോകുന്നത് ലഹരിയായി മാറിയെന്ന് തോന്നുന്നു'. ഹരീഷ് പറഞ്ഞു. നിരവധി പേരാണ് ഹരീഷിന്‍റെ വിഡിയോയ്ക്ക് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com