പഞ്ചസാരയോട് നോ പറഞ്ഞോ‍? പകരം കഴിക്കുന്നത് ഈന്തപ്പഴമോ ശർക്കരയോ? ഏതാണ് മികച്ചത്

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും സഹായിക്കുന്നത് ഇവയിൽ ഏതാണ് എന്ന് നിങ്ങൾക്ക് അറിയാമോ?
 dates or jaggery, which is good for weightloss

പഞ്ചസാരയോട് നോ പറഞ്ഞോ‍? പകരം കഴിക്കുന്നത് ഈന്തപ്പഴമോ ശർക്കരയോ? ഏതാണ് മികച്ചത്

Updated on

ശരീരഭാരം കുറയ്ക്കാനും ആരോഗ്യ സംരക്ഷണത്തിനുമായി നിരവധി പേരാണ് ഷുഗർ കട്ടിലേക്ക് തിരിഞ്ഞിരിക്കുന്നത്. മധുരത്തോട് ഏറെ പ്രിയമുള്ളവർക്ക് പോലും അവസാനം ഷുഗർ കട്ട് എടുക്കേണ്ട അവസ്ഥ വന്നു. റിഫൈൻഡ് ഷുഗർ ഒഴിവാക്കി പ്രകൃതിദത്ത ബദലുകളാണ് പലരും തേടുന്നത്. കൂട്ടത്തിൽ കൂടുതൽ ആരാധകരുള്ളത് ഈന്തപ്പഴത്തിനും ശർക്കരയ്ക്കുമാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും സഹായിക്കുന്നത് ഇവയിൽ ഏതാണ് എന്ന് നിങ്ങൾക്ക് അറിയാമോ?

ഈന്തപ്പഴവും ശർക്കരയും നമുക്ക് മധുരം നൽകുന്നുണ്ടെങ്കിലും ഗുണത്തിൽ മുന്നിൽ നിൽക്കുന്നത് ഈന്തപ്പഴമാണ്. നാരുകൾ, ധാതുക്കൾ, ആന്‍റിഓക്സിഡന്‍റുകൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. ഇതിലെ നാരുകൾ ദഹനം മെച്ചപ്പെടുത്തുന്നു. അതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും സഹായിക്കുന്നു. വിശപ്പ് നിയന്ത്രിക്കാൻ ഈന്തപ്പഴത്തിനാകും എന്നാണ് പഠനങ്ങളിൽ പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ വയറു നിറഞ്ഞു എന്ന തോന്നലുണ്ടാക്കാൻ കാരണമാകും.

ശർക്കരയാവട്ടെ കരിമ്പ് നീരിൽ നിന്നോ ഈന്തപ്പഴ നീരിൽ നിന്നോ ആണ് ഉണ്ടാക്കുന്നത്. എന്നാൽ സംസ്കരണ സമയത്ത് ഇതിലെ നാരുകൾ നഷ്ടപ്പെടാൻ കാരണമാകുന്നത്. പഞ്ചസാരയേക്കാൾ ഇതിൽ ഇരുമ്പ്, പൊട്ടാസ്യം. മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. എന്നാൽ നാരുകൾ കുറവായതിനാൽ രക്തപ്രവാഹത്തിൽ വേഗത്തിൽ ലയിക്കും. പെട്ടെന്ന് ഊർജം നൽകുമെങ്കിലും ഷുഗർ ക്രേവിങ്സിന് ഇത് കാരണമാകും. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ ഡയറ്റിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നതായിരിക്കും കൂടുതൽ നല്ലത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com