ഡോ. കെ പവിത്രന് കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്

മെഡിക്കൽ ഓങ്കോളജി മേഖലയ്ക്ക് ഡോ. പവിത്രൻ നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള ആദരമായാണ് പുരസ്കാരം
Dr. K Pavithran receives Cochin Oncology Group's Lifetime Achievement Award

ഡോ. കെ പവിത്രന് കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്

Updated on

കൊച്ചി: അമൃത ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രന് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നൽകി കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പ് (സിഒജി), ആദരിച്ചു. ആസ്റ്റർ മെഡ്‌സിറ്റിയിലെ മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്‍റും സിഒജി സെക്രട്ടറിയുമായ ഡോ. അരുൺ വാര്യർ പുരസ്കാരം സമർപ്പിച്ചു. മെഡിക്കൽ ഓങ്കോളജി മേഖലയ്ക്ക് ഡോ. പവിത്രൻ നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള ആദരമായാണ് പുരസ്കാരമെന്ന് ചടങ്ങിൽ സംസാരിക്കവേ ഡോ. അരുൺ വാര്യർ പറഞ്ഞു.

ഡോ ബെൻ ജോർജ്ജ്, ഡോ വെസ്ലി ജോസ്, ഡോ സഞ്ജു സിറിയക് എന്നിവരും മറ്റ് മുതിർന്ന ഓങ്കോളജിസ്റ്റുകളും ചടങ്ങിൽ പങ്കെടുത്തു. ഓങ്കോളജി മേഖലയിലെ മെഡിക്കൽ പ്രാക്ടീഷണർമാരുടെ കൂട്ടായ്മയാണ് കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പ് .

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com