ഒരു ദിവസം എത്ര സ്പൂൺ എണ്ണ കഴിക്കാം; ഭക്ഷ്യ സുരക്ഷാ അധികൃതർ പറയുന്നു

ഒരു സ്പൂണിൽ ഏകദേശം അഞ്ച് ഗ്രാം എണ്ണ വരെയുണ്ടായിരിക്കും.
how much oil you can have one day

ഒരു ദിവസം എത്ര സ്പൂൺ എണ്ണ കഴിക്കാം; ഭക്ഷ്യ സുരക്ഷാ അധികൃതർ പറയുന്നു

Updated on

ആരോഗ്യകരമായ ഭക്ഷണ ശൈലി എന്ന ചിന്തയുണ്ടാകുമ്പോൾ തന്നെ പഞ്ചസാരയും ജങ്ക് ഫൂഡും ഒഴിവാക്കുന്നവരാണ് നാമെല്ലാവരും. പക്ഷേ പല തരം കറികളിലൂടെയും പറാത്തകളിലൂടെയും ഉള്ളിലെത്തുന്ന എണ്ണയുടെ അളവിൽ ഒരു പരിധിയും കാണില്ല. ഒരു ദിവസം കഴിക്കാവുന്ന എണ്ണയ്ക്ക് ഒരു പരിധിയുണ്ടെന്ന് പറയുന്നു കരൾ രോഗ വിദഗ്ധൻ ഡോ. ശിവ് സരിൻ. ഭക്ഷ്യ സുരക്ഷാ അധികൃതരാണ് ഡോക്റ്ററുടെ അഭിപ്രായം എക്സിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഒരു ദിവസം ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന കലോറിയിൽ 20 ശതമാനം മാത്രമേ എണ്ണയുണ്ടാകാവൂ എന്നാണ് ഡോക്റ്റർ പറയുന്നത്.

പക്ഷേ കറികളിലൂടെയും മറ്റും നാം ദിവസം അഞ്ചോ ആറോ സ്പൂൺ എണ്ണയോ നെയ്യോ അറിയാതെ അകത്താക്കു്ന്നുണ്ടെന്ന് ഡോക്റ്റർ പറയുന്നു. ഒരു സ്പൂണിൽ ഏകദേശം അഞ്ച് ഗ്രാം എണ്ണ വരെയുണ്ടായിരിക്കും.

അതേ സമയം ബദാം, വാൾനട്ട്, പീനട്ട് എന്നിവയിലെ പ്രകൃതിദത്തമായ എണ്ണ ശരീരത്തിന് ഗുണകരമാണ്. കറികളും ചപ്പാത്തിയും മറ്റും രുചികരമാക്കാൻ കൂടുതൽ എണ്ണ ഒഴിക്കുന്നതിനു പകരം എണ്ണയില്ലാതെ കറി പാകം ചെയ്യാൻ ശ്രമിക്കുന്നതാണ് നല്ലത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com