10 ദിവസം കൊണ്ട് 10 കോടി രൂപ‍? വൈറൽ സുന്ദരി മൊണാലിസയുടെ വരുമാനമെത്ര?

സമൂഹമാധ്യമങ്ങളിൽ മൊണാലിസയുടെ ചിത്രങ്ങളും വിഡിയോയും അഭിമുഖങ്ങളും ഇപ്പോഴും സൂപ്പർഹിറ്റാണ്.
kumbh mela viral beauty monalisa,s income,10 crores within 10 days‍?
മൊണാലിസ
Updated on

ഇന്ദോർ: പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിലൂടെ വൈറലായി മാറിയ മൊണാലിസയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴും വ്ലോഗർമാർ. മൊണാലിസ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നുവെന്ന് അടക്കമുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

കുംഭമേളയിൽ വൈറലായി വെറും പത്തു ദിവസം കൊണ്ട് മൊണാലിസ പത്തു കോടി രൂപ സ്വന്തമാക്കിയെന്നതാണ് പടർന്നു പിടിച്ച മറ്റൊരു അഭ്യൂഹം. സത്യമാണോ നുണയാണോ എന്നറിയാതെ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പടർന്നു പിടിക്കുന്നുമുണ്ട്.

എന്നാൽ ഈ പ്രചരണം നുണയാണെന്നാണ് മൊണാലിസ വ്യക്തമാക്കുന്നത്. അത്രയും രൂപ വരുമാനമുണ്ടെങ്കിൽ പിന്നെ ഞാനെന്തിനാണ് ഇവിടെ കഴിയുന്നത്? എന്തിനാണ് മുത്തുമാലകൾ വിൽക്കുന്നത്? എന്നാണ് മൊണാലിസ ചോദിക്കുന്നത്.

കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കാനെത്തിയ പെൺകുട്ടിയെ വ്ലോഗർമാർ വളഞ്ഞതോടെ അവളുടെ പിതാവ് തിരിച്ച് നാട്ടിലേക്ക് അയക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ മൊണാലിസയുടെ ചിത്രങ്ങളും വിഡിയോയും അഭിമുഖങ്ങളും ഇപ്പോഴും സൂപ്പർഹിറ്റാണ്. തന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷയെക്കരുതി നാട്ടിലേക്ക് തിരിച്ചെത്തി. പറ്റിയാൽ അടുത്ത മാസം വീണ്ടും പ്രയാഗ്‌രാജിലെത്തുമെന്നാണ് മൊണാലിസ സമൂഹമാധ്യമങ്ങളിൽ‌ കുറിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com