മരണത്തിനു തൊട്ടു മുൻപേ കൂടുതൽ പേരും പറയുന്ന വാചകം; നഴ്സിന്‍റെ വെളിപ്പെടുത്തൽ

പരിശോധനാ ഫലങ്ങൾ എല്ലാം അനുകൂലമാണെങ്കിൽ പോലും അവരുടെ അവസ്ഥ പെട്ടെന്ന് മോശമാകും.
last words uttered by patients nurse reveal

മരണത്തിനു തൊട്ടു മുൻപേ കൂടുതൽ പേരും പറയുന്ന വാചകം; നഴ്സിന്‍റെ വെളിപ്പെടുത്തൽ

Updated on

നിരവധി പേരുടെ മരണം നേരിട്ടു കണ്ടിട്ടുള്ളവരാണ് നഴ്സുമാർ. മരണത്തോടടുക്കുമ്പോൾ കൂടുതൽ പേരും പറയുന്ന വാചകങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഫ്ലോറിഡയിൽ നിന്നുള്ള കിർസ്റ്റീ റോബർട്സ് നഴ്സ്. നാലു വർഷമാണ് കിർസ്റ്റീ ഫ്ലോറിഡയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്നത്. ആ സമയത്ത് അനവധി പേരുടെ മരണം നേരിട്ടു കാണാനായെന്ന് കിർസ്റ്റീ പറയുന്നു. മെഡിക്കൽ സയൻസിന് വിശദീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള കാര്യങ്ങളാണ് പലരും പറയാറുള്ളതെന്നാണ് ഇവർ പറയുന്നത്.

സമൂഹമാധ്യമങ്ങളിൽ കിർസ്റ്റീ പങ്കു വച്ച വിഡിയോ ഇതിനകം ആറ് ലക്ഷത്തിൽ കൂടുതൽ പേരാണ് കണ്ടത്. എന്‍റെ കുടുംബത്തിനോട് പറയണം ഞാൻ അവരെ സ്നേഹിച്ചിരുന്നുവെന്ന്, എനിക്ക് അത്ര നന്നായി തോന്നുന്നില്ല, എനിക്കറിയാം ഞാൻ മരിക്കാൻ പോകുകയാണെന്ന് എന്നീ മൂന്നു വാചകങ്ങളാണ് കൂടുതൽ പേരും മരിക്കുന്നതിനു തൊട്ടു മുൻപേ പറഞ്ഞിട്ടുള്ളത്. ഈ വാക്കുകൾ പറഞ്ഞതിനു പിന്നാലെ അവർ മരണത്തിനു കീഴടങ്ങുമെന്നും കിർസ്റ്റീ പറയുന്നു. ചിലപ്പോൾ അവരുടെ പരിശോധനാ ഫലങ്ങളിൽ പ്രശ്നം ഒന്നും കാണിക്കില്ല. പലരുടെയും ആരോഗ്യം മെച്ചപ്പെട്ടതായി പോലും തോന്നും. എങ്കിലും അവർക്ക് മരണം അടുത്തതായി തോന്നാറുണ്ടെന്നും കിർസ്റ്റീ പറയുന്നു.

പരിശോധനാ ഫലങ്ങൾ എല്ലാം അനുകൂലമാണെങ്കിൽ പോലും അവരുടെ അവസ്ഥ പെട്ടെന്ന് മോശമാകും. അതെങ്ങനെയാണെന്ന് ഇപ്പോഴും വിശദീകരിക്കാൻ സാധിക്കുന്നില്ല. ആ നിമിഷത്തിൽ മരുന്നും പരിശോധനകളുമെല്ലാം ശക്തിയറ്റതായി തോന്നും, ഒരു പക്ഷേ അവർ വിട പറയുന്നതിനായി തയാറെടുക്കുന്നതായിരിക്കാം എന്നും കിർസ്റ്റീ പറയുന്നു.

നിരവധി നഴ്സുമാരും ആരോഗ്യ പ്രവർത്തകരും കിർസ്റ്റീയുടെ വിഡിയോയിലെ അഭിപ്രായങ്ങളെ ശരി വക്കുന്നുണ്ട്. നല്ല ആരോഗ്യവാനായിരുന്ന അമ്മാവൻ, തന്‍റെ മരണമടുത്തുവെന്ന് പറഞ്ഞിരുന്നതായും ഒരാൾ സാക്ഷ്യപ്പെടുത്തുന്നു. അസുഖം ബാധിച്ച് എത്തുന്നയാളുമായി പലപ്പോഴും നഴ്സുമാർക്ക് മാനസികവും വൈകാരികവുമായ അടുപ്പം തോന്നും. അതു കൊണ്ടു തന്നെ അവർ മരിക്കുന്നത് വളരെ വേദനാജനകമാണ്.പക്ഷേ കാലം പോകും തോറും അതു സ്വീകരിക്കാൻ നാം പ്രാപ്തരാകുമെന്നും കിർസ്റ്റീ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com