'മാസത്തില്‍ ഒരിക്കല്‍ കുടുംബത്തിനൊപ്പം കഴിക്കുന്ന ബിരിയാണിയാണ് അദ്ദേഹത്തിന്റെ സന്തോഷം, എന്റെ പ്രശ്‌നമൊന്നും ഒന്നുമല്ല'

ടാക്‌സി ഡ്രൈവറുടെ ജീവിതത്തെക്കുറിച്ച് ബെംഗളൂരു സ്വദേശി പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്
post about cab driver life

'മാസത്തില്‍ ഒരിക്കല്‍ കുടുംബത്തിനൊപ്പം കഴിക്കുന്ന ബിരിയാണിയാണ് അദ്ദേഹത്തിന്റെ സന്തോഷം, എന്റെ പ്രശ്‌നമൊന്നും ഒന്നുമല്ല'

Updated on

എല്ലാ മനുഷ്യര്‍ക്കും പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ചില ആളുകളുടെ ജീവിതം അറിയുമ്പോള്‍ നമ്മുടെ പ്രശ്‌നങ്ങളൊന്നും ഒന്നുമല്ല എന്ന് തോന്നും. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ടാക്‌സി ഡ്രൈവറുടെ ജീവിതത്തെക്കുറിച്ച് ബെംഗളൂരു സ്വദേശി പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 32കാരനായ യൂബര്‍ ഡ്രൈവറിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും മാനസിക ബുദ്ധിമുട്ടളേയും കുറിച്ചാണ് കുറിപ്പ്.ഇത് കേട്ടതോടെ തന്റെ ജീവിതത്തിലുള്ള സമ്മര്‍ദ്ദവും പ്രശ്‌നങ്ങളും ഒന്നുമല്ലെന്ന് തോന്നി എന്നാണ് സിദ്ധാര്‍ഥ് എക്‌സില്‍ കുറിച്ചത്.

കുറിപ്പ് വായിക്കാം

ഞാന്‍ എന്റെ യൂബര്‍ ഡ്രൈവറുമായി സംസാരിച്ചു. അദ്ദേഹത്തിന് 32 വയസായിരുന്നു. മൂന്ന് കുട്ടികളുമുണ്ട് 11 വര്‍ഷം മുന്‍പാണ് തന്റെ പ്രണയിനിയെ വിവാഹം കഴിച്ചത്. അദ്ദേഹമാണ് കുടുംബത്തെ നോക്കുന്നത്. മാത്രമല്ല തന്റെ അമ്മയേയും നോക്കുന്നത് അദ്ദേഹത്തിന്റെ ശമ്പളത്തില്‍ നിന്നാണ്.

ഒരുപാട് ജോലികള്‍ അദ്ദേഹം ചെയ്തു. ഇപ്പോള്‍ യൂബര്‍ ഓടിക്കുകയാണ്. ദിവസം 1200 രൂപയോളമാണ് അദ്ദേഹം സമ്പാദിക്കുന്നത്. മാസത്തില്‍ ഒരിക്കല്‍ കുടുംബത്തെ ബിരിയാണി കഴിക്കാന്‍ കൊണ്ടുപോകുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷം. പലതവണ ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിച്ചിട്ടുണ്ടെന്നും പക്ഷേ കുടുംബത്തെക്കുറിച്ച് ഓര്‍ത്തപ്പോള്‍ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വെറുതെ പറഞ്ഞുപോയി. കുടുംബത്തെ നോക്കുന്നതിന്റെ സമ്മര്‍ദ്ദം അദ്ദേഹത്തെ ജീവനോടെ കാര്‍ന്നു തിന്നുകയാണ്. എന്നിട്ടും ചിരിച്ചുകൊണ്ട് അതേക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

logo
Metro Vaartha
www.metrovaartha.com