Nilambur byelection counting live

നിലമ്പൂർ: ‌ആര്യാടൻ ഷൗക്കത്ത് വിജയിച്ചു

നിലമ്പൂർ: ‌ആര്യാടൻ ഷൗക്കത്ത് വിജയിച്ചു

നിലമ്പൂരിൽ വോട്ടെണ്ണിൽ അവസാനിച്ചു. ലീഡ് നിലയിൽ ആര്യാടൻ ഷൗക്കത്ത് ബഹുദൂരം മുന്നിൽ...

ആര്യാടൻ ഷൗക്കത്ത് വിജയിച്ചു

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)- 76493

എം. സ്വരാജ് (എൽഡിഎഫ്)-65061

പി.വി. അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-‌19946

മോഹൻ ജോർജ് (എൻഡിഎ)-8706

ലീഡ് - 11432

ഇനി 4 റൗണ്ടുകൾ കൂടി ബാക്കി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്. വോട്ടെണ്ണലിൽ ഇനി 4 റൗണ്ടുകൾ കൂടിയാണ് അവശേഷിക്കുന്നത്.

15 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-62175

എം.സ്വരാജ് (എൽഡിഎഫ്)-51457

പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-‌15694

മോഹൻ ജോർജ് (എൻഡിഎ)-6856

ലീഡ് -10718

ലീഡ് 11035 ആയി വർധിപ്പിച്ച് ഷൗക്കത്ത്

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-66071

എം.സ്വരാജ് (എൽഡിഎഫ്)-55036

പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-‌16965

മോഹൻ ജോർജ് (എൻഡിഎ)-6957

ലീഡ് -11035

വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്

പതിനാല് റൗണ്ടുകൾ പൂർത്തിയാക്കി വോട്ടെണ്ണൽ.

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-58098

എം.സ്വരാജ് (എൽഡിഎഫ്)-48063

പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-‌14994

മോഹൻ ജോർജ് (എൻഡിഎ)-6483

ലീഡ് -10035

10,000 കടന്ന് യുഡിഎഫ് ലീഡ്

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-58208

എം.സ്വരാജ് (എൽഡിഎഫ്)-47705

പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-‌14994

മോഹൻ ജോർജ് (എൻഡിഎ)-6364

ലീഡ് -10012

തെരഞ്ഞെടുപ്പ് കമ്മിഷൻ അപ്ഡേറ്റ്

തെരഞ്ഞെടുപ്പ് കമ്മിഷൻ അപ്ഡേറ്റ്

ഷൗക്കത്തിന്‍റെ ലീഡ് 8437

എൽഡിഎഫ് പ്രതീക്ഷ അർപ്പിച്ചിരുന്ന ബൂത്തുകളിലും കുതിച്ചു കയറി യുഡിഎഫ്. ആര്യാടൻ ഷൗക്കത്തിന്‍റെ ലീഡ് നില 8437 ആയി ഉയർന്നു.

വോട്ടെണ്ണലിന്‍റെ 12ാം റൗണ്ട് പുരോഗമിക്കുന്നു

ഷൗക്കത്തിന്‍റെ ലീഡ് തുടരുന്നു

മുനിസിപ്പാലിറ്റിയിലും മുന്നേറി ഷൗക്കത്ത്

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-48679

എം.സ്വരാജ് (എൽഡിഎഫ്)-40593

പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-‌13573

മോഹൻ ജോർജ് (എൻഡിഎ)-5452

ലീഡ് -8086

11 റൗണ്ടുകളും തൂക്കി യുഡിഎഫ്

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-44293

എം.സ്വരാജ് (എൽഡിഎഫ്)-37077

പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-12764

മോഹൻ ജോർജ് (എൻഡിഎ)-5066

ലീഡ് -7216

7000 കടന്ന് യുഡിഎഫ്

പതിനൊന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വിജയം ഉറപ്പിച്ച് ആര്യാടൻ ഷൗക്കത്ത്.

നേടിയത് പിണറായിസത്തിനെതിരേയുള്ള വോട്ട്: പി.വി. അൻവർ‌

നിലമ്പൂരിൽ താൻ നേടിയത് പിണറായിസത്തിനെതിരേയുള്ള വോട്ടെന്ന് പി.വി. അൻവർ.

അൻവറിനു മുന്നിൽ വാതിൽ അടച്ചിട്ടില്ല: കെപിസിസി അധ്യക്ഷൻ

പി.വി. അൻവർ ഒപ്പമുണ്ടായിരുന്നുവെങ്കിൽ യുഡിഎഫിന്‍റെ പ്രകടനം കുറച്ചു കൂടി മെച്ചപ്പെടുമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അൻവറിന് മുന്നിൽ യുഡിഎഫ് വാതിൽ അടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്താം റൗണ്ടിലും ഷൗക്കത്ത്; ലീഡ് 6585

6585 വോട്ടുകളുടെ ലീഡുമായി പത്താം റൗണ്ടിലും യുഡിഎഫ് മുന്നേറുന്നു.

ഷൗക്കത്തിന്‍റെ ലീഡ് 6000 കടന്നു

നിലമ്പൂരിൽ വ്യക്തമായ ലീഡുമായി യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. 6585 വോട്ടുകളുടെ ലീഡാണ് നിലവിൽ ഉള്ളത്.

എൽഡിഎഫിന് വൻ തിരിച്ചടി

9 റൗണ്ടുകളിൽ ഒരു റൗണ്ടിൽ മാത്രമാണ് എൽഡിഎഫിന് ലീഡ് നേടാൻ സാധിച്ചത്. ഇതും നാമമാത്രമായ ലീഡാണ്. എൽഡിഎഫ് പ്രതീക്ഷിച്ച വോട്ടുകളിൽ വലിയ ചോർച്ചയാണ് സംഭവിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്‍റെ അവസാന റൗണ്ടുകളിൽ എൽഡിഎഫ് അനുകൂല പ്രദേശങ്ങളിലെ വോട്ടുകളാണ് എണ്ണുന്നതെങ്കിലും എൽഡിഎഫിന്‍റെ വിജയ പ്രതീക്ഷകളിൽ മങ്ങൽ വീണു കഴിഞ്ഞു.

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-35682

എം.സ്വരാജ് (എൽഡിഎഫ്)-30254

പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-10461

മോഹൻ ജോർജ് (എൻഡിഎ)-4189

ലീഡ് -5428

പോത്തുകല്ലിലും ഇടതിനു വീഴ്ച

പോത്തുകല്ലിലെ ബൂത്തുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും ഇടതു ക്യാംപുകളിൽ നിരാശ. ബൂത്തിൽ നിന്ന് പ്രതീക്ഷിച്ച് വോട്ട് സ്വന്തമാക്കാൻ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് സാധിച്ചിട്ടില്ല.

10,000 കടന്ന് പി.വി. അൻവർ

എട്ടാം റൗണ്ട് വോട്ടെണ്ണൽ പുരോഗിമിക്കുമ്പോൾ 10,000ത്തിലധികം വോട്ടുകൾ നേടി സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ

വിജയാഹ്ളാദം തുടങ്ങി യുഡിഎഫ്

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-32117

എം.സ്വരാജ് (എൽഡിഎഫ്)-26543

പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-9682

മോഹൻ ജോർജ് (എൻഡിഎ)-3565

ലീഡ് -5574

എൽഡിഎഫ് കോട്ടകളിൽ വിള്ളലില്ല

വോട്ടെടുപ്പിന്‍റെ എട്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ എൽഡിഎഫിന്‍റെ കോട്ടകളിലേക്ക് ‌നുഴഞ്ഞു കയറാനാകാതെ പി.വി. അൻവർ. എൽഡിഎഫ് അനുകൂല ബൂത്തുകളിലെ ഫലങ്ങൾ പുറത്തു വരുമ്പോൾ അൻവറിന്‍റെ വോട്ടുകളിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എൽഡിഎഫ് അനുകൂല ബൂത്തുകളിലെ വോട്ടെണ്ണൽ

വോട്ടെടുപ്പ് എട്ടാം റൗണ്ടിലക്ക് കടക്കുമ്പോൾ എൽഡിഎഫിന് അനുകൂലമായ ബൂത്തുകളിൽ വോട്ടെണ്ണൽ ആരംഭിക്കുന്നു. ലീഡ് നില ഉയർത്താമെന്ന് പ്രതീക്ഷിച്ച് ഇടതുപക്ഷം.

ഏഴാം റൗണ്ടിലും കുതിച്ചു കയറി ഷൗക്കത്ത്

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-28344

എം.സ്വരാജ് (എൽഡിഎഫ്)-23188

പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-8961

മോഹൻ ജോർജ് (എൻഡിഎ)-3317

ലീഡ് -5156

ഇടതു പ്രതീക്ഷകൾ തെറ്റുന്നു

വോട്ടെടുപ്പിന്‍റെ ആറു റൗണ്ടുകൾ പൂർത്തിയാകുമ്പോൾ ഒരിക്കൽ പോലും ലീഡ് ചെയ്യാനാകാതെ എൽഡിഎഫ്. യുഡിഎഫ് സുരക്ഷിതമായ ലീഡിലേക്ക് കുതിക്കുമ്പോൾ ഇടതു പ്രതീക്ഷകൾ പൊലിയുന്നു.

5000 കടന്ന് യുഡിഎഫ് ലീഡ്

ആറു റൗണ്ടുകൾ പൂർത്തിയാകുമ്പോൾ യുഡിഎഫ് ലീഡ് 5000 കടന്നു

ഷൗക്കത്തിന് 4757 വോട്ടുകളുടെ ലീഡ്

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-24229

എം.സ്വരാജ് (എൽഡിഎഫ്)-19472

പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-7777

മോഹൻ ജോർജ് (എൻഡിഎ)-2786

ലീഡ് -3771

വോട്ട് വർധിപ്പിക്കാതെ എൻഡിഎ

ഉപതെരഞ്ഞെടുപ്പിൽ വോട്ട് വർധിപ്പിക്കാനാകാതെ എൻഡിഎ.

ലീഡ് ഉയർത്തി യുഡിഎഫ്

യുഡിഎഫ് ലീഡ് നില ഉയരുന്നു. ആര്യാടൻ ഷൗക്കത്തിന് 4434 വോട്ടുകളുടെ ലീഡ്

ആറു റൗണ്ടുകൾ പൂർത്തിയാകുന്നു

വോട്ടെണ്ണലിന്‍റെ ആറു റൗണ്ടുകൾ പൂർത്തിയാകുമ്പോൾ സുരക്ഷിതമായ ലീഡ് സ്വന്തമാക്കി യുഡിഎഫ്.

4173 വോട്ടുകളുടെ ലീഡുമായി ഷൗക്കത്ത്

അഞ്ചാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വ്യക്തമായ ഭൂരിപക്ഷവുമായി യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത്. 4173 വോട്ടുകളുമായാണ് ഷൗക്കത്ത് ലീഡ് ചെയ്യുന്നത്.

വോട്ടെണ്ണലിന്‍റെ അഞ്ചാം റൗണ്ടിൽ യുഡിഎഫിന് ആശ്വാസം

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-19849

എം.സ്വരാജ് (എൽഡിഎഫ്)-16078

പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-5539

മോഹൻ ജോർജ് (എൻഡിഎ)-1646

ലീഡ് -3771

3771 വോട്ടുകളുടെ ലീഡുമായി ഷൗക്കത്ത്

അഞ്ചാം റൗണ്ട് പൂർത്തിയാകുമ്പോൾ 3771 വോട്ടുകളുടെ ലീഡുമായി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. നിലവിലെ സാഹചര്യത്തിൽ യുഡിഎഫ് ക്യാംപുകളിൽ ആശ്വാസം.

തെരഞ്ഞെടുപ്പ് കമ്മിഷൻ അപ്ഡേറ്റ്

തെരഞ്ഞെടുപ്പ് കമ്മിഷൻ അപ്ഡേറ്റ്

നിർണായകമായി അഞ്ചാം റൗണ്ട് വോട്ടെണ്ണൽ

അഞ്ചാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഗിന്‍റെ കോട്ടകളിൽ വോട്ട് ചോർച്ച.

2376 വോട്ടുകളുടെ ലീഡുമായി ഷൗക്കത്ത്

യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 2376 വോട്ടുകളുമായി മുന്നേറുന്നു.

യുഡിഎഫ് കണക്കുകൂട്ടലുകൾ തെറ്റുന്നു

അഞ്ചാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് കണക്കുകൂട്ടലുകൾ തെറ്റുന്നു. നിലവിൽ വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകൾ പൂർത്തിയാകുമ്പോൾ പ്രതീക്ഷിച്ച ലീഡ് സ്വന്തമാക്കാൻ ആര്യാടൻ ഷൗക്കത്തിന് സാധിച്ചിട്ടില്ല. അഞ്ചാം റൗണ്ട് പൂർത്തിയാകുമ്പോൾ 3000 വോട്ടുകളുടെ ലീഡ് നേടാൻ സാധിച്ചില്ലെങ്കിൽ യുഡിഎഫ് വിജയം അനിശ്ചിതത്വത്തിലാകും.

കരുത്തു കാട്ടി അൻവർ

നാലാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കിതച്ച് യുഡിഎഫ്.

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-15335

എം.സ്വരാജ് (എൽഡിഎഫ്)-13045

പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-5539

മോഹൻ ജോർജ് (എൻഡിഎ)-1902

ലീഡ് -2290

Nilambur byelection counting live
ആദ്യ റൗണ്ടുകളിൽ യുഡിഎഫിന് വോട്ട് ചോർച്ച
Nilambur byelection counting live
നിലമ്പൂർ: നിർണായകമായ പഞ്ചായത്തുകൾ

വഴിക്കടവിലും മൂത്തേടത്തും അൻവറിന്‍റെ സ്വാധീനം

നാലാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വഴിക്കടവ് മൂത്തേടത്ത് പഞ്ചായത്തുകളിലെ ‍യുഡിഎഫ് വോട്ടുകളിൽ ചോർച്ച. പി.വി. അൻവറിന്‍റെ സ്വാധീനം പ്രകടം

തെരഞ്ഞെടുപ്പ് കമ്മിഷൻ അപ്ഡേറ്റ്

തെരഞ്ഞെടുപ്പ് കമ്മിഷൻ അപ്ഡേറ്റ്

യുഡിഎഫിന് 1725 വോട്ടുകളുടെ ലീഡ്

വോട്ടെണ്ണൽ നാലാം റൗണ്ടിലേക്ക്

മൂന്നു റൗണ്ടുകൾ പൂർത്തിയാകുമ്പോളഅ് 1725 വോട്ടുകളുമായി യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷൻ അപ്ഡേറ്റ്

തെരഞ്ഞെടുപ്പ് കമ്മിഷൻ അപ്ഡേറ്റ്

1453 വോട്ടുകളുടെ ലീഡുമായി ഷൗക്കത്ത്

മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1453 വോട്ടുകളുടെ ലീഡുമായി യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു.

1347 വോട്ടുകളുടെ ലീഡുമായി ഷൗക്കത്ത്

മൂന്നാം റൗണ്ട് വോട്ടെണ്ണൽ ആരംഭിച്ചതോടെ ആര്യാടൻ ഷൗക്കത്ത്1347 വോട്ടുകളുമായി മുന്നറുന്നു

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-11110

എം.സ്വരാജ് (എൽഡിഎഫ്)-9657

പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-4119

മോഹൻ ജോർജ് (എൻഡിഎ)-1464

രണ്ടാം റൗണ്ടിലും മുന്നേറി ഷൗക്കത്ത്

രണ്ടാം റൗണ്ട് വോട്ടെണ്ണൽ

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-7683

എം.സ്വരാജ് (എൽഡിഎഫ്)-6440

പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-2866

മോഹൻ ജോർജ് (എൻഡിഎ)-1117

മത്സരം കടുക്കുന്നു

രണ്ടാം റൗണ്ട് വോട്ടെണ്ണലിൽ 14ൽ പത്ത് ബൂത്തുകളിലും യുഡിഎഫ് മുന്നേറുന്നു

രണ്ടാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുന്നു

രണ്ടാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുന്നു. നിലവിൽ 693 വോട്ടുകൾക്കാണ് യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു.

ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി

യുഡിഎഫ് നേടിയത് 3514 വോട്ട് നേടി. രണ്ടാം സ്ഥാനത്ത് എൽഡിഎഫ്. എം. സ്വരാജ് നേടിയത് 3195 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ 1588 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥി 400 വോട്ടുകൾ നേടി. 419 വോട്ടുകളുടെ ലീഡാണ് യുഡിഎഫിനുള്ളത്. ആദ്യ റൗണ്ടിൽ യുഡിഎഫിന് പ്രതീക്ഷിച്ച ലീഡില്ല.

ആര്യാടൻ ഷൗക്കത്തിന്  524 വോട്ടുകളുടെ ലീഡ്

ആദ്യ റൗണ്ട് പൂർത്തിയാകുമ്പോൾ 524 വോട്ടുകളോടെ യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. പ്രതീക്ഷച്ചതിനേക്കാൾ വലിയ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്.

പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നു

ആദ്യ ഫല സൂചനകൾ ആര്യാടൻ ഷൗക്കത്തിന് അനുകൂലം. 178 വോട്ടിന്‍റെ ലീഡ്

ലീഡ് നില ഉടൻ

തത്സമയ ലീഡ് നില ഉടൻ അറിവാകും.

നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിക്കുന്നു.

വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോക്ക് റൂം തുറന്നു. വോട്ടെണ്ണിൽ രാവിലെ 8.10ന് ആരംഭിക്കും.

logo
Metro Vaartha
www.metrovaartha.com