വാട്സാപ്പിലൂടെ വാങ്ങിയത് 5 ലക്ഷം രൂപയുടെ കൊക്കൈൻ; യുവ ഡോക്റ്റർ അറസ്റ്റിൽ

ഓൺലൈനായി തുക കൈമാറിയതിന്‍റെ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Cocaine deal through WhatsApp, doctor held

വാട്സാപ്പിലൂടെ വാങ്ങിയത് 5 ലക്ഷം രൂപയുടെ കൊക്കൈൻ; യുവ ഡോക്റ്റർ അറസ്റ്റിൽ

Updated on

ഹൈദരാബാദ്: വാട്സാപ്പ് വഴി 5 ലക്ഷം രൂപയുടെ കൊക്കൈൻ വാങ്ങിയ യുവ ഡോക്റ്റർ അറസ്റ്റിൽ. നമ്രത ചിഗുരുപതി എന്ന 34 കാരിയാണ് അറസ്റ്റിലായത്. ഇടനിലക്കാരൻ കൊടുത്തു വിട്ട കൊക്കൈൻ കൈപ്പറ്റുന്നതിനിടെയാണ് യുവതിയെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇടനിലക്കാരനായ വാൻഷ് ധാക്കറുമായി വാട്സാപ്പ് വഴിയാണ് നമ്രത ബന്ധപ്പെട്ടത്. ഓൺലൈനായി തുക കൈമാറിയതിന്‍റെ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മുംബൈയിൽ ജോലി ചെയ്തിരുന്ന നമ്രതയിൽ നിന്ന് 53 ഗ്രാം കൊക്കൈനും രണ്ട് മൊബൈൽ ഫോണും പതിനായിരം രൂപയും പൊലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് എത്തിച്ച് നൽകിയ സഹായിയും അറസ്റ്റിലായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com