

പ്രതീകാത്മക ചിത്രം
കാഠ്മണ്ഡു: നേപ്പാളിൽ മയക്കുമരുന്ന് കടത്ത് കേസിൽ അഞ്ചു ഇന്ത്യക്കാരെ അറസ്റ്റു ചെയ്തു. ഇവരിൽ നിന്ന് ബ്യൂപ്രെനോര്‍ഫിന്‍, ഡയസെപാം, ഫെനെര്‍ഗാന്‍ എന്നിവയുടെ 1,800 കുപ്പികളും ട്രമഡോളിന്‍റെ 1,800 ഗുളികകളും പിടിച്ചെടുത്തു. പൊഖാറ നഗരത്തിൽ നിന്നാണ് നേപ്പാൾ നാർകോട്ടിക് ഡ്രഗ് കൺട്രോൾ ബ്യൂറോ ഇവരെ അറസ്റ്റു ചെയ്തത്.
ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശികളായ ബികാസ് കുമാർ (27), ബാർജലി പസ്വാൻ (29), അഭയ് കുമാർ മിശ്ര (33), പ്രീതം കുമാർ (33), അഭിഷേക് കുമാർ പാസ്വാൻ (25) എന്നിവരാണ് അറസ്റ്റിലായത്. യുപി നമ്പർ പ്ലേറ്റുള്ള കാറിൽ സഞ്ചരിക്കവേയാണ് ഇവരെ പിടികൂടിയത്. സംഭവത്തിൽ നേപ്പാൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.