ബംഗാളിൽ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരൻ അറസ്റ്റിൽ

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പറ്റി ഇയാൾ രഹസ്യമായി വിവരശേഖരം നടത്തുകയായിരുന്നുവെന്നതിന്‍റെ തെളിവുകൾ റെയ്ഡിൽ ലഭിച്ചതായി പൊലീസ് പറഞ്ഞു
Jaish-e-Mohammed terrorist arrested in Bengal.

ബംഗാളിൽ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരൻ പിടിയിൽ

Updated on

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുർബ ബർദമാൻ ജില്ലയിൽ നിന്ന് ജയ്ഷ്-ഇ-മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തു. ഹമീദ് മൊണ്ഡലിനെയാണ് ബംഗാൾ പൊലീസിന്‍റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. ബുർദ്വാൻ ടൗണിൽ നിന്ന് വ്യാഴാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്.

ടൗണിലെ കെട്ടിട സമുച്ചയത്തിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇയാൾ ഇവിടെ രഹസ്യമായി താമസിച്ചുവരികയായിരുന്നുവെന്നാണ് വിവരം. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പറ്റി ഇയാൾ രഹസ്യമായി വിവരശേഖരം നടത്തുകയായിരുന്നുവെന്നതിന്‍റെ തെളിവുകൾ റെയ്ഡിൽ ലഭിച്ചതായി പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com