മട്ടാഞ്ചേരിയിൽ വൻ രാസലഹരി വേട്ട; രണ്ട് കിലോ എംഡിഎംഎ പിടിച്ചെടുത്തു, എത്തിച്ചത് എയർകൂളറിൽ ഒളിപ്പിച്ച്

മട്ടാഞ്ചേരി ചക്കരയിടുക്കിൽ വാടകയ്ക്ക് താമസിക്കുന്ന നൗഫൽ, മട്ടാഞ്ചേരി തായകത്തി ടി.എ. സഫീർ എന്നിവരാണ് അറസ്റ്റിലായത്
mdma bust in mattanchery

മട്ടാഞ്ചേരിയിൽ വൻ രാസലഹരി വേട്ട; രണ്ട് കിലോ എംഡിഎംഎ പിടിച്ചെടുത്തു, എത്തിച്ചത് എയർകൂളറിൽ ഒളിപ്പിച്ച്

Updated on

കൊച്ചി: മട്ടാഞ്ചേരിയിൽ വൻ രാസലഹരി വേട്ട. രണ്ട് കിലോയിൽ അധികം വരുന്ന എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. മട്ടാഞ്ചേരി ചക്കരയിടുക്കിൽ വാടകയ്ക്ക് താമസിക്കുന്ന നൗഫൽ, മട്ടാഞ്ചേരി തായകത്തി ടി.എ. സഫീർ എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രി പാലാരിവട്ടം കറുപ്പത്ത് ജംഗ്ഷനിൽ നിന്ന് 0.01 ഗ്രാം എംഡിഎംഎയുമായി സഫീർ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണം നൗഫലിൽ എത്തുകയായിരുന്നു. നൗഫലിന്‍റെ വീട്ടിൽ നിന്ന് 16 ഗ്രാം എംഡിഎംഎ കണ്ടെത്തി. കൂടാതെ ഇയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് കിലോയിലധികം വരുന്ന എംഡിഎംഎയും പിടിച്ചെടുത്തു.

എറണാകുളത്തും പരിസര പ്രദേശങ്ങളിലും നാലു മാസമായി ലഹരി മരുന്ന് എത്തിച്ചിരുന്നത് നൗഫലാണെന്ന് പൊലീസ് പറയുന്നത്. ഡൽഹിയിൽ നിന്ന് എയർകൂളറിൽ ഒളിപ്പിച്ചാണ് ഇവർ എംഡിഎംഎ നാട്ടിലെത്തിച്ചത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com