

സന്ദർശകനോട് അതിക്രമം; സിംഗപ്പൂരിൽ ഇന്ത്യൻ നഴ്സിന് ഒന്നരവർഷം തടവ്
സിംഗപ്പുർ: സന്ദർശകനെ ഉപദ്രവിച്ച കേസിൽ സിംഗപ്പുരിൽ ഇന്ത്യക്കാരനായ നഴ്സിന് ഒന്നര വർഷം തടവുശിക്ഷ. എലിപ് ശിവ നാഗു(34)വാണ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ചൂരൽ കൊണ്ട് രണ്ട് അടിയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. ജൂണിലാണ് കേസിനാസ്പദമായ സംഭവം. റാഫിൾസ് ആശുപത്രിയിലെ നഴ്സായിരുന്നു നാഗു. ജൂൺ 18ന് ആശുപത്രിയിൽ അഡിമിറ്റായിരുന്ന മുത്തച്ഛനെ കാണാനായെത്തിയയാളാണ് അതിക്രമത്തിന് ഇരയായത്.
സന്ദർശകൻ ടോയ്‌ലെറ്റിൽ കയറിയ ഉടൻ നാഗു അണുവിമുക്തമാക്കാൻ എന്ന് തെറ്റിദ്ധരിപ്പിച്ച് അകത്തേക്ക് കയറുകയും ഉപദ്രവിക്കുകയുമായിരുന്നു.
പരാതിയുയർന്നതിനു തൊട്ടു പിന്നാലെ ആശുപത്രിയിൽ നിന്ന് നാഗുവിനെ സസ്പെൻഡ് ചെയ്തിരുന്നു. ജൂൺ 21നാണ് കേസ് ഫയൽ ചെയ്തത്,