വനിതാ ഡോക്റ്റർക്കു നേരെ നഗ്നതാ പ്രദർശനം; കാനഡയിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

പലപ്പോഴും വ്യാജപ്പേരുകളിൽ ഇയാൾ ക്ലിനിക്കിലെത്തിയതായും പൊലീസ് പറയുന്നു.
nudity exhibition Indian origin man held at Canada

വൈഭവ്

Updated on

ഒട്ടാവ: കാനഡയിൽ വനിതാ ഡോക്റ്റർക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. 25 വയസുള്ള വൈഭവ് ആണ് പിടിയിലായിരിക്കുന്നത്. മിസിസാഗുവയിലെ ക്ലിനിക്കിൽ ഡോക്റ്റർ ഉൾപ്പെടെ സ്ത്രീജീവനക്കാർക്കു നേരെയായിരുന്നു നഗ്നതാ പ്രദർശനം. ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് വൈഭവ് ക്ലിനിക്കിൽ പല തവണ എത്താറുണ്ടെന്ന് പൊലീസ് പറയുന്നു. ഈ വർഷം പല മാസങ്ങളിലായി വിവിധ ക്ലിനിക്കുകളിൽ പ്രതി എത്തുകയും വനിതാ ഡോക്റ്റർമാരോട് മോശമായി പെരുമാറുകയും ചെയിതിട്ടുണ്ട്.

പലപ്പോഴും വ്യാജപ്പേരുകളിൽ ഇയാൾ ക്ലിനിക്കിലെത്തിയതായും പൊലീസ് പറയുന്നു. ആകാശ് ദീപ് സിങ് എന്ന പേരിൽ ഇല്ലാത്ത അസുഖത്തിന് ചികിത്സിക്കാനായി വൈഭവ് ക്ലിനിക്കിലെത്തിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

പൊതു സ്ഥലത്ത് മോശമായി പെരുമാറുക, ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഡിസംബർ 4നാണ് വൈഭവിനെ അറസ്റ്റ് ചെയ്തത്. വൈഭവ് ഇത്തരത്തിൽ നിരവധി പേരോട് മോശമായി പെരുമാറിയതായി സംശയിക്കുന്നുവെന്നും പൊലീസ് പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com