വേടൻ അണിഞ്ഞിരുന്നത് യഥാർഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്

2025 ഏപ്രിലിലാണ് വേടന്‍റെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയത്.
 real leopard tooth Police prepare to file chargesheet on vedan

റാപ്പർ വേടൻ

Updated on

കൊച്ചി: റാപ്പർ വേടൻ (ഹിരൺ ദാസ്) ധരിച്ചിരുന്നത യഥാർഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം. കോൽക്കത്ത സുവേളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ശാസ്ത്രീയ തെളിവു ലഭിച്ചതോടെ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. 2025 ഏപ്രിലിലാണ് വേടന്‍റെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയത്.

ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് വേടന്‍റെ മാല ശ്രദ്ധയിൽ പെട്ടത്. പ്രാഥമിക പരിശോധനയിൽ തന്നെ യഥാർഥ പുലിപ്പല്ലാണെന്ന് പൊലീസിന് വ്യക്തമായിരുന്നു.

ചെന്നൈയിൽ സംഗീത പരിപാടി നടത്തുന്നതിനിടെ ശ്രീലങ്കയിൽ നിന്നുള്ള ഒരു ആരാധകൻ സമ്മാനിച്ചതാണ് മാലയെന്നും യഥാർഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് വേടന്‍റെ മൊഴി.

logo
Metro Vaartha
www.metrovaartha.com