
സ്പോർട്സ് അക്കാഡമിയിൽ ചേർന്നില്ലെങ്കിൽ നഗ്നചിത്രം പുറത്തു വിടുമെന്ന് ഭീഷണി; കായിക പരിശീലകൻ കസ്റ്റഡിയിൽ
കോഴിക്കോട്: പുതുതായി ആരംഭിച്ച സ്പോർട്സ് അക്കാഡമിയിൽ ചേർന്നില്ലെങ്കിൽ നഗ്നചിത്രം പുറത്തു വിടുമെന്ന് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തിയ കേസിൽ കായിക അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് പുല്ലൂരാംപാറയിലെ കായിക പരിശീലകൻ ടോമി ചെറിയാനെയാണ് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കോഴിക്കോട് ടോമി ചെറിയാൻ പുതുതായി ആരംഭിച്ച അക്കാഡമിയിൽ ചേരാനായി ഇയാൾ വിദ്യാർഥിനിയെ നിരന്തരമായി നിർബന്ധിച്ചിരുന്നു. കുട്ടി വരുന്നില്ലെന്ന് അറിയിച്ചതോടെ പെൺകുട്ടിയുടെ അമ്മയെയും പെൺകുട്ടിയെയും വിളിച്ച് നഗ്ന ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി.
മുക്കത്തെ സ്കൂളിൽ അധ്യാപകനായിരുന്ന ടോമി രണ്ടു വർഷം മുൻപാണ് ജോലിയിൽ നിന്ന് പിരിഞ്ഞ് പുതിയ അക്കാഡമി ആരംഭിച്ചത്.