മണിപ്പൂരിൽ മൂന്നു ഭീകരർ അറസ്റ്റിൽ

ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപത്തു നിന്നാണ് ഇവർ പിടിയിലായത്
3 militants arrested from different parts of Manipur

മണിപ്പൂരിൽ 3 ഭീകരർ അറസ്റ്റിൽ

file image
Updated on

ഇംഫാൽ: മണിപ്പൂരിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയ്ക്ക് സമീപത്തു നിന്ന് നിരോധിത സംഘടനയിൽപെട്ട മൂന്നു ഭീകരരെ സുരക്ഷാസേന അറസ്റ്റു ചെയ്തു. ചന്ദേൽ ജില്ലയിൽ നിന്നാണ് ഇവരെ പിടികൂടിയത്.

കംഗ്ലെയ് യവോൽ ഖന്ന ലുപ് സംഘടനയിൽപെട്ടവരാണ് അറസ്റ്റിലായത്. ചക്പികരോങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന മ്യാൻമർ അതിർത്തിയിലെ 50ാം നമ്പർ പോസ്റ്റിനു സമീപത്താണ് ഭീകരരെ കണ്ടെത്തിയത്. ഇവരിൽ നിന്ന് രണ്ടു റൈഫിളുകൾ, ഒരു പിസ്റ്റൽ, വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തു.

മറ്റൊരു സംഭവത്തിൽ ഉക്‌റുൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ രണ്ടു അനധികൃത ബങ്കറുകൾ കണ്ടെത്തി. ഇവ പിന്നീട് സുരക്ഷാസേന നശിപ്പിച്ചു. മൂന്നു വർഷം മുൻപ് മണിപ്പൂരിൽ കലാപം ഉണ്ടായതിനു പിന്നാലെ എല്ലാ ജില്ലകളിലെയും അതിർത്തി പ്രദേശങ്ങളിൽ ശക്തമായ പരിശോധനയാണ് സുരക്ഷാസേന നടത്തിവരുന്നത്.

logo
Metro Vaartha
www.metrovaartha.com