ആദ്യം കൊന്നത് മുത്തശ്ശിയെ, കൂട്ടക്കൊലയ്ക്കായി 18 കിലോമീറ്ററോളം സഞ്ചരിച്ചുവെന്ന് പ്രതി

കൊല നടത്താൻ പ്രതി മുൻകൂട്ടി ആസൂത്രണം നടത്തിയിരുന്നതായും പൊലീസ് പറയുന്നു.
Venjaramood murder case updates
പ്രതി അഫാനെ മെഡിക്കൽ കോളെജിൽ എത്തിച്ചപ്പോൾ
Updated on

തിരുവനന്തപുരം: വെഞ്ഞാറമൂട് അഞ്ച് പേരെ കൊലപ്പെടുത്തുന്നതിനായി 18 കിലോമീറ്ററോളം സഞ്ചരിച്ചതായി പ്രതി അഫാന്‍റെ മൊഴി. മൂന്നു പൊലീസ് സ്റ്റേഷൻ പരിധികളിലായാണ് കൊലപാതകങ്ങൾ നടന്നിരിക്കുന്നത്. പാങ്ങോട്ടുള്ള മുത്തശ്ശിയെയാണ് പ്രതി ആദ്യം കൊലപ്പെടുത്തിയത്. കൊല നടത്താൻ പ്രതി മുൻകൂട്ടി ആസൂത്രണം നടത്തിയിരുന്നതായും പൊലീസ് പറയുന്നു.

പിന്നാൽ സാമ്പത്തിക പ്രശ്നമെന്ന് പൊലീസിന് മൊഴി നൽകി പ്രതി അഫാൻ. പിതാവ് വിദേശത്ത് നടത്തിയിരുന്ന കച്ചവടത്തിൽ വലിയ നഷ്ടം നേരിട്ടിരുന്നു. അച്ഛനെ സഹായിക്കാൻ മറ്റാരും തയാറായില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

Venjaramood murder case updates
എലിവിഷം കഴിച്ചുവെന്ന് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ; ആശുപത്രിയിലേക്ക് മാറ്റി
Venjaramood murder case updates
തിരുവനന്തപുരത്ത് കൂട്ടക്കൊല; 6 പേരെ വെട്ടിക്കൊന്നുവെന്ന് 23കാരൻ, സ്റ്റേഷനിലെത്തി കീഴടങ്ങി

കുറച്ചു ദിവസങ്ങൾക്കു മുൻപ് അച്ഛന്‍റെ അമ്മയോട് സ്വർണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവർ നൽകിയിരുന്നില്ല. ഇതും പക വർധിക്കാൻ ഇടയാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com