യുവ നടി ഉൾപ്പെട്ട മർദന കേസ്; പരാതി നൽകിയ ഡോക്റ്റർക്കെതിരേ പീഡനക്കേസ്

അതുല്യയുടെ ബന്ധുവാണ് ഇയാൾക്കെതിരേ പീഡനപരാതി നൽകിയത്
young actress arrested assaulting case against doctor

അതുല‍്യ ചന്ദ്ര, ബിബിൻ പെരുമ്പള്ളി

Updated on: 

കൊച്ചി: കൊച്ചിയിൽ സിനിമാ താരങ്ങൾക്കെതിരേ പരാതി നൽകിയ ഡോക്റ്റർക്കെതിരേ പീഡന പരാതി. ഡോക്റ്റർ ജോൺസൺ ജെ. വർഗീസിനെതിരേയാണ് യുവതി പരാതി നൽകിയത്. കൊച്ചി ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കോസെടുത്തു.

നടി അതുല്യയുടെ ബന്ധുവിന്‍റെ പരാതിയിലാണ് കേസ്. മദ്യവും മയക്ക് മരുന്നും നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ചു എന്നായിരുന്നു പരാതി. അശ്ലീല ദൃശ്യങ്ങളടങ്ങിയ ഡോക്റ്ററുടെ ഫോൺ യുവതി പൊലീസിന് കൈമാറിയതായാണ് വിവരം.

വ്യാഴാഴ്ചയാണ് ഡോക്റ്ററുടെ പരാതിയിൽ നടി അതുല്യ ചന്ദ്രയ്ക്കും നടൻ ബിബിൻ പെരുമ്പള്ളി എന്നിവരടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തത്. 6 കോടി രൂപ ഡോക്റ്ററോട് ആവശ‍്യപ്പെട്ടെന്നും എന്നാൽ‌ വിസമ്മതിച്ചതോടെ മർദിക്കുകയും സ്വകാര‍്യ ദൃശ‍്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്.