

ആകാശ് തില്ലങ്കേരി
തിരുവനന്തപുരം: മേയ് 15ന് പുറത്തിറങ്ങിയ പിഎസ്‌സി ബുള്ളറ്റിനിൽ ശുഹൈബ് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുഖ‍്യമന്ത്രിക്ക് പരാതി നൽകി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ വിയാണ് വീഴ്ച പറ്റിയവർക്കെതിരേ കർശന നടപടി വേണമെന്ന് ആവശ‍്യപ്പെട്ട് പരാതി നൽകിയത്. പിഎസ്‌സിയിലെ ഇടതുപക്ഷ അനുകൂല ഉദ‍്യോഗസ്ഥർ ദേശോഭിമാനി പ്രസിൽ നിന്നും പ്രസിദ്ധീകരിച്ചതാണിതെന്ന് സംശയിക്കുന്നതായി പരാതിയിൽ ഉന്നയിക്കുന്നു.
മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരമാണ് ആകാശ് തില്ലങ്കേരിയുടെ ചിത്രം വന്നത്. സംഭവത്തിൽ തെറ്റുപറ്റിയെന്ന് പിഎസ്‌സി വിശദീകരണം നടത്തിയിരുന്നു. എന്നാൽ പിഴവ് പറ്റിയത് എവിടെയാണെന്ന് കൃത‍്യമായ വ‍്യക്തത നൽകിയിരുന്നില്ല.