പൊലീസ് വാഹനം തടഞ്ഞ് ‍യൂട‍്യൂബർ രാജൻ ജോസഫിനെ മർദിക്കാൻ ശ്രമം; 20 പേർക്കെതിരേ കേസ്

ആക്രമണം തടയാൻ ശ്രമിച്ച പൊലീസുകാരനും പരുക്കേറ്റു
Attempt to attack youtuber rajan Joseph by stopping police vehicle; Case filed against 20 people

രാജൻ ജോസഫ്

Updated on

പത്തനംതിട്ട: സമൂഹമാധ‍്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വിഡിയോ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത യൂട‍്യൂബർ രാജൻ ജോസഫിനെ മർദിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുത്തു.

കണ്ടാൽ തിരിച്ചറിയാവുന്ന 20 പേർക്കെതിരേയാണ് അടൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട അടൂർ റവന‍്യൂ ടവറിന് സമീപം പൊലീസ് വാഹനം തടഞ്ഞ് മർദിക്കാനായിരുന്നു ഇവരുടെ ശ്രമം. ആക്രമണം തടയാൻ ശ്രമിച്ച പൊലീസുകാരനും പരുക്കേറ്റു.

Attempt to attack youtuber rajan Joseph by stopping police vehicle; Case filed against 20 people
ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരേ മോശം പരാമർശം; യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

കഴിഞ്ഞ ദിവസമാണ് രാജൻ ജോസഫിനെ എറണാകുളത്ത് വച്ച് അടൂർ പൊലീസ് പിടികൂടിയത്. ജാമ‍്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനു പിന്നാലെ രാജൻ ജോസഫ് ഒളിവിൽ പോകുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com