ബക്രീദ്: സ്കൂൾ അവധിയിൽ മാറ്റം

ശനിയാഴ്ച പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് പുനസ്ഥാപിച്ചു.
Change in school holiday

ബക്രീദ്: സ്കൂൾ അവധിയിൽ മാറ്റം

David Franklin
Updated on

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്ന സ്കൂൾ അവധിയിൽ മാറ്റം. വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചയിലേക്കാണ് മാറ്റി ആദ്യം ഉത്തരവിറങ്ങി. പിന്നീട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചത്തെ അവധി പുനസ്ഥാപിക്കുകയും ചെയ്തു.

സർക്കാർ അവധി വെള്ളിയാഴ്ചയ്ക്കു പകരം ശനിയാഴ്ച ആയിരിക്കുമെന്ന് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതു പ്രകാരം സ്കൂളുകൾക്ക് വെള്ളിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്.

മാസപ്പിറവി കാണാത്തതിനെത്തുടർന്നാണ് ബക്രീദ് വെള്ളിയാഴ്ച ആയിരിക്കില്ല, ശനിയാഴ്ച ആയിരിക്കുമെന്ന് മത പണ്ഡിതർ പ്രഖ്യാപിച്ചത്. ഇതാണ് അവധിയുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകാൻ കാരണം.

ശനിയാഴ്ച സർക്കാർ ഓഫിസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നും വെള്ളിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നുമുള്ള അറിയിപ്പിൽ മാറ്റം വരുത്തിയ സർക്കാർ, വെള്ളിയാഴ്ച പ്രൊഫഷണൽ കോളെജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഇതോടെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളി, ശനി ദിവസങ്ങളിൽ അവധിയായിരിക്കും.

Change in school holiday
ബക്രീദിന് സർക്കാർ അവധി ശനിയാഴ്ച മാത്രം
Change in school holiday
ബലിപെരുന്നാൾ: സംസ്ഥാനത്തെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com