പഞ്ചായത്ത് അംഗവുമായി ഉണ്ടായ തർക്കം പരാമർശിച്ച് ജി. സുധാകരൻ; പ്രസംഗം തടഞ്ഞ് സിപിഎം പ്രവർത്തകർ

ഉദ്ഘാടന പ്രസംഗത്തിനിടെ അദ്ദേഹം കഴിഞ്ഞ ദിവസം നീർക്കുന്നം യുപി സ്കൂളിൽ നടന്ന പ്രതിഷേധത്തെക്കുറിച്ച് പരാമർശിച്ചത്
cpm workers against g sudhakaran ambalapuzha
G Sudhakaran
Updated on

അമ്പലപ്പുഴ: ഔദ്യോഗിക പരിപാടിക്കിടെ പൊതുവേദിയിൽ രാഷ്ട്രീയം പറഞ്ഞതിനെതുടർന്ന് ജി. സുധാകരൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ. തോട്ടപ്പറ്റി പുതുവനച്ചിറ മലയിൽതോട് തെക്ക് പാടശേഖരത്തിന്‍റെ കല്ലുകെട്ട് ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.

ഉദ്ഘാടന പ്രസംഗത്തിനിടെ അദ്ദേഹം കഴിഞ്ഞ ദിവസം നീർക്കുന്നം യുപി സ്കൂളിൽ നടന്ന പ്രതിഷേധത്തെക്കുറിച്ച് പരാമർശിച്ചു. അവിടെ താനുമായി തർക്കിച്ച പഞ്ചായത്ത് അംഗം എസ്. ഹാരിസിന്‍റെ പേര് പരാമർശിച്ചതോടെയാണ് പ്രവർത്തകർ ഇടഞ്ഞത്.

cpm workers against g sudhakaran ambalapuzha
"സാറേ എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്, എല്ലാം നേടിയപ്പോൾ പുറത്തുപോയി"; ജി. സുധാകരനോട് പ്രകോപിതനായി സിപിഎം പ്രവർത്തകൻ

സിപിഎം തോട്ടപ്പള്ളി ലോക്കൽ സെന്‍റർ അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായ ആർ. ഉണ്ണി, ഏരിയകമ്മിറ്റിയംഗം കെ. കൃഷ്ണമ്മ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സീമോൻ ഇല്ലിച്ചിറ, അജയകുമാർ എന്നിവരാണ് പ്രതിഷേധിച്ചത്. തുടർന്ന് അൽപസമയത്തേക്ക് പ്രസംഗം നിർത്തിവയ്ക്കുകയും ശേഷം തുടരുകയുമായിരുന്നു.

ഔദ്യോഗികപരിപാടിയിൽ ജി. സുധാകരൻ പാർട്ടിക്കെതിരെ ആക്ഷേപം ചൊരിഞ്ഞാൽ പ്രവർത്തകർ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് കഴിഞ്ഞ ദിവസം മുൻ‌ എംഎൽഎ എച്ച്. സലാം അടക്കമുള്ളവർ പ്രതികരിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com