ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴ‍യിൽ ചാടി; 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

രാവിലെ 7 മണിയോടെയായിരുന്നു അപകടം
drowned death in 2 students bali river

ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴ‍യിൽ ചാടി; 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

പ്രതീകാത്മക ചിത്രം

Updated on

മാനന്തവാടി: കേരള കർണാടക അതിർത്തി ഗ്രാമമായ ബാവലിയിൽ പുഴയിൽ കോഴിക്കോട് സ്വദേശികളായ 2 വിദ്യാർഥികൾ മുങ്ങി മരിച്ചു. രാവിലെ 7 മണിയോടെയായിരുന്നു സംഭവം. മൂന്ന് കുട്ടികളാണ് പുഴയിലേക്കെത്തിയത്. അതിൽ മുബക്ഷീർ എന്ന കുട്ടി ഒഴിക്കിൽ പെട്ടത് കണ്ട് നിന്തലറിയാവുന്ന ആഷിഖ് (15), അദ്നാൻ (17) എന്നിവർ രക്ഷിക്കാനായി ചാടുകയായിരുന്നു.

മുബഷീറിനെ രക്ഷിച്ചെങ്കിലും ഇരുവരും അപകടമുണ്ടായത്. നാട്ടുകരെത്തി ഇരുവരെയും രക്ഷിച്ച് മാനന്തവാടി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

കോഴിക്കോട് കൊടുവള്ളി മസ്ജിദ്ദുൽ ഹസ്വ ഇശാ സുന്നി ദർസിലെ വിദ്യാർഥികളാണ് മരിച്ച ആഷിഖും അദ്നാനും. 2 ദിവസം മുൻപ് വിദേശയാത്രരപോയി വെള്ളിയാഴ്ച മടങ്ങുന്നതിനിടെ രാവിലെ ബാവലി മഖാം ശരീഫ് സന്ദർശിക്കുകയായിരുന്നു. ഇതിനിടെ സമീപത്തെ ബാവലി പുഴയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. അപ്പോഴാണ് അപകടമുണ്ടായത്.

logo
Metro Vaartha
www.metrovaartha.com