"ലാത്തി വീശിയപ്പോൾ മീനിന്‍റെ മണം"; ഡിവൈഎസ്പി ആഭ്യന്തര മന്ത്രിയുടെ വീട്ടിലെ മീൻവെട്ടുകാരനെന്ന് എസ്എഫ്ഐ നേതാവ്

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ സംഘർ,ത്തിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെയാണ് വിവാദ പരാമർശം
DySP is the fish cutter at the home minister's house, says SFI leader

എം. ശിവപ്രസാദ്

Updated on

തിരുവനന്തപുരം: ഡിവൈഎസ്പി ആഭ്യന്തര മന്ത്രിയുടെ മീൻവെട്ടുകാരനാണെന്ന പരിഹാസവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം. ശിവദാസ്. കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ സംഘർ,ത്തിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെയാണ് വിവാദ പരാമർശം.

ലാത്തി വീശിയപ്പോൾ മീനിന്‍റെ മണം കൈയിൽ നിന്ന് കിട്ടി, നന്നായി മീൻ കഴിക്കുന്ന ആലപ്പുഴക്കാരനാണ് ആഭ്യന്തര മന്ത്രി.

DySP is the fish cutter at the home minister's house, says SFI leader
"എസ്എഫ്ഐയിലെ ആ ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്"; തുറന്നു പറഞ്ഞ് മീനാക്ഷി

ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ പോയി മീൻ വെട്ടിക്കൊടുത്ത് കാലു പിടിച്ച് തനിക്കിഷ്ടമുള്ളിടത്ത് നിയമനം ആവശ്യപ്പെട്ടതിനു ശേഷമാണ് ഡിവൈഎസ്പി എസ്എഫ്ഐക്കാരെ നേരിടാൻ വന്നതെന്നും അതൊക്കെ ആഭ്യന്തര മന്ത്രിയുടെ അടുക്കളയിൽ തീർത്താൽ മതി എസ്എഫ്ഐക്കാരുടെ നെഞ്ചത്തു തീർക്കണ്ട എന്നുമാണ് ശിവപ്രസാദ് പറഞ്ഞത്.

logo
Metro Vaartha
www.metrovaartha.com