വൈദ്യുതി നിയന്ത്രണം തുടരും; വിമർശനം ശക്തം

അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിനെതിരേ വ്യാപക വിമർശനമുള്ളതായും കമ്മിഷന്‍റെ റിപ്പോർട്ടിലുണ്ട്.
Electricity restrictions will continue; criticism is strong

വൈദ്യുതി നിയന്ത്രണം തുടരും; വിമർശനം ശക്തം

Representative image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബി നീക്കം വിഫലമായതിനെത്തുടർന്നാണ് നിയന്ത്രണം തുടരാൻ തീരുമാനിച്ചിരിക്കുന്നത്. മഴ ദുർബലമായാൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായേക്കും. നിലവിൽ ഉയർന്ന നിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്. അതേ സമയം അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിനെതിരേ വ്യാപക വിമർശനമുള്ളതായും കമ്മിഷന്‍റെ റിപ്പോർട്ടിലുണ്ട്.

ലോഡ് ഷെഡ്ഡിങ്ങിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താക്കളെ വിവരമറിയിക്കണം. മൺസൂൺ സക്തമായാൽ വൈദ്യുതി വാങ്ങുന്നതിന്‍റെ ബാധ്യത കുറയ്ക്കാൻ ശ്രമിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

ലോകകപ്പ് മത്സരം കാണാൻ രാത്രി മുഴുവൻ ഉണർന്നിരിക്കുന്നതിനാലും മഴ കുറവായതിനാലും ഇത്തവണത്തെ ജൂണിൽ മറ്റു വർഷങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം കൂടുതലാണ്.

logo
Metro Vaartha
www.metrovaartha.com