ഓപ്പറേഷന്‍ തൂഫാന്‍ തമിഴ്‌നാട്ടിലേക്കും; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച ബുധനാഴ്ച

ചെന്നൈയില്‍ രാവിലെ 11.30നാണ് കൂടിക്കാഴ്ച.
Ramesh Chennithala

രമേശ് ചെന്നിത്തല

Updated on

തിരുവനന്തപുരം: കേരളത്തിന്‍റെ ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷന്‍ തൂഫാന്‍' സംസ്ഥാന അതിര്‍ത്തികള്‍ക്കപ്പുറം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ബുധനാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തും. ചെന്നൈയില്‍ രാവിലെ 11.30നാണ് കൂടിക്കാഴ്ച. ലഹരി കടത്തിനെതിരായ പോരാട്ടത്തില്‍ ഇരു സംസ്ഥാനങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.

കേരളത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ചതിന് പിന്നാലെ ലഹരി കടത്തിലും വിതരണ ശൃംഖലയിലും വലിയ തിരിച്ചടിയുണ്ടായതായാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ഇതിന്‍റെ തുടര്‍ച്ചയായി ലഹരിമാഫിയയുടെ അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ തകര്‍ക്കാന്‍ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിര്‍ത്തി മേഖലകളില്‍ സംയുക്ത പരിശോധന, രഹസ്യവിവര കൈമാറ്റം, പൊലീസ്-എക്‌സൈസ് സംവിധാനങ്ങളുടെ ഏകോപനം എന്നിവയും ചര്‍ച്ചയാകും.

കഴിഞ്ഞയാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ബെംഗളൂരുവില്‍ എത്തി രമേശ് ചെന്നിത്തല കണ്ടിരുന്നു. കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ പൊലീസ് മേധാവികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com