സംസ്ഥാനത്ത് ശനിയാഴ്ച 7 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ‍്യത

തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ‍്യത പ്രവചിച്ചിരിക്കുന്നത്
kerala rain updates

സംസ്ഥാനത്ത് ശനിയാഴ്ച 7 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ‍്യത

representative image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 7 ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ‍്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ‍്യത പ്രവചിച്ചിരിക്കുന്നത്. മണിക്കൂറിൽ 30 മീറ്റർ കാറ്റടിക്കുന്ന മിതമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

മറ്റുജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴ പെയ്യാൻ സാധ‍്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, തെക്കൻ ജില്ലകളിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് നിരവധിയാളുകളാണ് നിലവിൽ ദുരിതാശ്വാസ ക‍്യാംപുകളിൽ കഴിയുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ‍്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലെ അപ്പർ കുട്ടനാട് പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

എന്നിരുന്നാലും വെള്ളപ്പൊക്കം ക്രമേണ കുറഞ്ഞുവരുകയാണെന്ന് ഉദ‍്യോഗസ്ഥർ പറഞ്ഞു. മഴ തുടരുന്നതിനാൽ കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ 8 ജില്ലകളിലെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി നൽകിയിട്ടുണ്ട്.

ശക്തമായ കാറ്റും മഴയുമുണ്ടാകുമ്പോൾ മരങ്ങൾക്കിടയിൽ അഭയം തേടരുതെന്ന് ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റുണ്ടാകുമ്പോൾ വീടിന്‍റെ ജനലുകളും വാതിലുകളും അടച്ചിടണമെന്നും അവയുടെ അടുത്ത് നിൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റവന‍്യൂ ഉദ‍്യോഗസ്ഥർ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ എന്നിവരോട് വെള്ളപ്പൊക്കം കാരണം ദുരിതം നേരിടുന്നവരെ ക‍്യാംപുകളിലേക്ക് മാറ്റുന്നതിനായുള്ള സൗക‍ര‍്യം ഏർപ്പാടാക്കണമെന്നും ആവശ‍്യപ്പെട്ടിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com