മാളയിൽ പൊലീസ് ഓഫിസറെ മരിച്ച നിലയിൽ കണ്ടെത്തി

വ്യാഴാഴ്ച രാവിലെ ക്വാർട്ടേഴ്സ് തുറക്കാഞ്ഞതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
Mala SHO found dead

ആർ. രാജേഷ്

Updated on

തൃശൂർ: മാള എസ്എച്ച്ഒ ആർ. രാജേഷിനെ പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ക്വാർട്ടേഴ്സ് തുറക്കാഞ്ഞതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

കൊല്ലം ശൂരനാട് സ്വദേശിയായ രാജേഷ് അടുത്തിടെയുണ്ടായ അപകടത്തെത്തുടർന്ന് രണ്ടു ദിവസമായി അവധിയിലായിരുന്നു.

വ്യാഴാഴ്ചയാണ് തിരികെ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

logo
Metro Vaartha
www.metrovaartha.com