വെള്ളിയാഴ്ചയും പെരുന്നാൾ അവധി വേണം; സർക്കാർ നിലപാട് പ്രതിഷേധാർഹമെന്ന് മുസ്ലിം ലീഗ്

വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്
Muslim League demands bakrid holiday on friday too

പി.എം.എ.സലാം

Updated on

കോഴിക്കോട്: ബക്രീദ് പ്രമാണിച്ച് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി റദ്ദാക്കിയത് പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. പെരുന്നാൾ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞാണ് വെള്ളിയാഴ്ചയിലെ അവധി സർക്കാർ റദ്ദാക്കിയിരിക്കുന്നത്.

എന്നാൽ വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. ശനിയാഴ്ച അവധി ദിവസമായതിനാൽ സ്കൂളുകൾക്ക് അടക്കം പ്രത്യേക അവധി നൽകേണ്ടതില്ല‌. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Muslim League demands bakrid holiday on friday too
ബക്രീദ്: സ്കൂൾ അവധിയിൽ മാറ്റം

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com