

പ്രസവത്തിന് പിന്നാലെ നവജാത ശിശു മരിച്ചു; കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരേ പരാതി
file image
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കളുടെ പരാതി. ചെപ്ര സ്വദേശികളായ സുരേഷ് - ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരിച്ചത്.
സംഭവത്തിൽ കൊട്ടാരക്കര പൊലീസ് താലൂക്ക് ആശുപത്രിക്കെതിരേ കേസെടുത്തു. ഡ്യൂട്ടി ഡോക്റ്റർക്കും നഴ്സിനും പിഴവ് സംഭവിച്ചെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് കേസ്.
പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീകലയ്ക്ക് വേദന വന്നപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ വിവരമറിയിച്ചെങ്കിലും അവർ ഡോക്റ്ററെ ഇത് അറിയിച്ചില്ലെന്നും വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ ശ്രീകലയോട് നഴ്സ് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.