തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ്; ഡോക്റ്റർക്കെതിരേ കേസെടുത്തു

ഡോക്റ്റർക്കെതിരേ നടപടിയുണ്ടാകുമെന്ന് ആരോഗ‍്യവകുപ്പ് മന്ത്രി വീണ ജോർജ് നേരത്തെ വ‍്യക്തമാക്കിയിരുന്നു
police case against doctor by the complaint filed by a woman on medical negligence

തിരുവനന്തപുരം ജനറൽ ആശുപത്രി

Updated on

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിൽ‌ ഡോക്റ്റർക്കെതിരേ പൊലീസ് കേസെടുത്തു. കാട്ടാക്കട സ്വദേശിനി സുമയ്യയുടെ പരാതിയിലാണ് ജനറൽ ആശുപത്രിയിലെ ഡോക്റ്ററായ രാജീവ് കുമാറിനെതിരേ ബിഎൻഎസ് 336, 338 വകുപ്പുകൾ പ്രകാരം കേസെടുത്തത്.

ഡോക്റ്റർക്കെതിരേ നടപടിയുണ്ടാകുമെന്ന് ആരോഗ‍്യവകുപ്പ് മന്ത്രി വീണ ജോർജ് നേരത്തെ വ‍്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഡോക്റ്റർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.

2023 മാർച്ച്‌ 22ന് തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് യുവതി വിധേയയായപ്പോഴാണ് ചികിത്സാ പിഴവുണ്ടായത്. 50 സെന്‍റീ മീറ്റർ നീളമുള്ള സർജിക്കൽ ട്യൂബ് യുവതിയുടെ നെഞ്ചിൽ കുടുങ്ങുകയായിരുന്നു. ഇതേത്തുടർന്ന് ഡോക്റ്റർക്കെതിരേ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും യുവതി പരാതി നൽകിയിരുന്നു.

ആരോഗ്യ പ്രശ്നം ഉണ്ടായപ്പോൾ ഇതേ ഡോക്റ്റർക്ക് കീഴിൽ രണ്ടു വർഷം ചികിത്സ തുടർന്നു. ആരോഗ്യപ്രശ്നം കടുത്തപ്പോൾ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. എക്സ്റേയിലാണ് നെഞ്ചിനകത്ത് ട്യൂബ് കണ്ടത്. വീണ്ടും സന്ദർശിച്ചപ്പോൾ ഡോക്റ്റർ പിഴവ് സമ്മതിച്ചെന്ന് യുവതി പറഞ്ഞു. മറ്റു ഡോക്റ്റർമാരുമായി സംസാരിച്ച രാജീവ്‌ കുമാർ കീ ഹോൾ ശസ്ത്രക്രിയയിലൂടെ ട്യൂബ് പുറത്തെടുക്കാമെന്ന് യുവതിയെ അറിയിക്കുകയും ചെയ്തു.

സംഭവം രഹസ്യമാക്കിവയ്ക്കണമെന്ന് ഡോക്റ്റർ ആവശ്യപ്പെട്ടതായും യുവതി വെളിപ്പെടുത്തി. പിന്നീട് രാജീവ്‌ കുമാറിന്‍റെ നിർദേശപ്രകാരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടി. രക്തക്കുഴലുമായി ട്യൂബ് ഒട്ടിച്ചേർന്നെന്ന് സിടി സ്കാനിൽ വ്യക്തമായതോടെ രാജീവ്‌ കുമാർ കയ്യൊഴിഞ്ഞെന്നും യുവതി ആരോപിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com